രേണുക വേണു|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (07:52 IST)
Bha Bha Ba Box Office: ബോക്‌സ്ഓഫീസില്‍ അടിതെറ്റി ദിലീപ് ചിത്രം 'ഭ.ഭ.ബ'. ആഗോള ബോക്‌സ്ഓഫീസ് കളക്ഷനില്‍ 50 കോടി തൊടാന്‍ ഈ ചിത്രത്തിനു ഇതുവരെ സാധിച്ചിട്ടില്ല. ദിലീപിനൊപ്പം മോഹന്‍ലാല്‍ കൂടി എത്തിയപ്പോള്‍ ഉറപ്പായും 100 കോടി നേടുമെന്നാണ് റിലീസിനു മുന്‍പെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
സാക്‌നില്‍ക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം 21.95 കോടിയാണ് ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസിനു ശേഷമുള്ള രണ്ടാമത്തെ ശനി, ഞായര്‍ അവധി ദിനങ്ങളില്‍ 50 ലക്ഷത്തില്‍ താഴെ മാത്രമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയില്‍ 'ഭ.ഭ.ബ'യുടേതായി ആകെ വിറ്റുപോയിരിക്കുന്നത് പതിനായിരം ടിക്കറ്റുകള്‍ മാത്രം.
വേള്‍ഡ് വൈഡ് കളക്ഷനില്‍ 40 കോടിയിലേക്ക് 'ഭ.ഭ.ബ' എത്തിയിട്ടുണ്ട്. റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്ന് 7.20 കോടി കളക്ട് ചെയ്യാന്‍ 'ഭ.ഭ.ബ'യ്ക്കു സാധിച്ചിരുന്നു. സൂപ്പര്‍താരം മോഹന്‍ലാലിന്റെ കാമിയോ വേഷമാണ് ആദ്യദിനങ്ങളിലെ മികച്ച കളക്ഷനു കാരണം. ദിലീപിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആണിത്. രണ്ടാം ദിനം ഏഴ് കോടിക്കടുത്ത് കളക്ട് ചെയ്യാന്‍ സാധിച്ചിരുന്നു. തുടര്‍ന്നങ്ങളോട്ട് ബോക്‌സ്ഓഫീസില്‍ വലിയ വീഴ്ചയാണ് ദിലീപ് ചിത്രം നേരിട്ടത്.