1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kalamkaval collected 83 CR

Kalamkaval: നൂറ് കോടി തൊടാതെ കളങ്കാവല്‍; മമ്മൂട്ടി കാത്തിരിക്കണം

കളങ്കാവല്‍ കളക്ഷന്‍ 83 കോടി കടന്നെന്ന് മമ്മൂട്ടി കമ്പനിയാണ് അറിയിച്ചത്

Kalamkaval Mammootty 100 cr, Kalamkaval Day 1Box Office, Kalamkaval Review, Kalamkaval Review Malayalam, Kalamkaval Review, Kalamkaval Malayalam Review, Kalamkaval Webdunia Review, Kalamkaval Mammootty Movie, Kalamkaval Review Nelvin Gok, Nelvin Gok
Kalamkaval: 100 കോടി ക്ലബില്‍ കയറാന്‍ സാധിക്കാതെ മമ്മൂട്ടിയുടെ കളങ്കാവല്‍. തിയറ്റര്‍ റണ്‍ പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ഏതാണ്ട് 83 കോടിക്ക് മുകളിലാണ് കളക്ഷന്‍ എത്തിയിരിക്കുന്നത്. ഫൈനല്‍ കളക്ഷന്‍ 85 കോടിക്കു താഴെ വരും. 
 
കളങ്കാവല്‍ കളക്ഷന്‍ 83 കോടി കടന്നെന്ന് മമ്മൂട്ടി കമ്പനിയാണ് അറിയിച്ചത്. ചിത്രം വിജയമാക്കിയ പ്രേക്ഷകര്‍ക്കു നിര്‍മാതാക്കള്‍ നന്ദി പറഞ്ഞു. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ഈ ചിത്രം. ഏതാണ്ട് 20 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. 
 
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലില്‍ വിനായകനും പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ഏഴാമത്തെ ചിത്രമാണിത്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമാകാന്‍ കളങ്കാവലിനു സാധിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
About Writer
രേണുക വേണു
അടുത്ത ലേഖനം
Bha Bha Ba Box Office: 100 കോടി അടിക്കാന്‍ വന്നിട്ട് 50 കോടി പോലും കിട്ടില്ലേ? 'ഭ.ഭ.ബ' വീഴുന്നു