1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sarvam Maya Social Media Response

Sarvam Maya: 'എന്റര്‍ടെയ്‌നര്‍ നിവിന്‍ ഈസ് ബാക്ക്'; മികച്ച അഭിപ്രായങ്ങളുമായി 'സര്‍വ്വം മായ'

'മികച്ച എന്റര്‍ടെയ്‌നര്‍. അടിമുടി നിവിന്‍ പോളി ഷോ' ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചു

Sarvam Maya Social Media Response, Sarvam Maya Review, Sarvam Maya Nivin Pauly, Nivin is back
Sarvam Maya

Sarvam Maya: നിവിന്‍ പോളിയും അജു വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തിയ 'സര്‍വ്വം മായ'യ്ക്കു തിയറ്ററുകളില്‍ മികച്ച പ്രതികരണം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. പ്രക്ഷകരെ ചിരിപ്പിക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്നാണ് ആദ്യ ഷോയ്ക്കു ശേഷം മിക്കവരുടെയും പ്രതികരണം. 
 
'മികച്ച എന്റര്‍ടെയ്‌നര്‍. അടിമുടി നിവിന്‍ പോളി ഷോ' ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചു. 
 
'കുറേ നാളുകളുമായി പ്രേക്ഷകര്‍ കാത്തിരുന്നത് നിവിന്‍ പോളിയുടെ ഇത്തരത്തിലൊരു രസികന്‍ കഥാപാത്രത്തിനു വേണ്ടിയാണ്. കുടുംബവുമായി ആഘോഷിച്ചു കാണാന്‍ പറ്റിയ സിനിമ,' എന്നാണ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. 
 
എന്റര്‍ടെയ്‌നര്‍ നിവിന്‍ പോളിയെ തിരിച്ചുകിട്ടിയെന്നും നിവിന്‍ - അജു വര്‍ഗീസ് കോംബോ എപ്പോഴത്തെയും പോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെന്നും ആദ്യ ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു. ചെറിയ കുറവുകള്‍ ഉണ്ടെങ്കിലും ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാനുള്ള വകയെല്ലാം ഈ സിനിമയില്‍ കരുതിവച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറഞ്ഞു. 
About Writer
രേണുക വേണു