രേണുക വേണു|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (08:01 IST)
Mammootty - Asif Ali: മമ്മൂട്ടിയും ആസിഫ് അലിയും ഒന്നിക്കുന്നു. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലാണ് ആസിഫ് സുപ്രധാന വേഷത്തിലെത്തുക. വലിയ താരനിരയായിരിക്കും ഈ ചിത്രത്തിലുണ്ടാകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം നിര്‍മിക്കുന്നത്. രണ്ട് ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് സിനിമയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ തമന്‍ ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനു സംഗീതം ഒരുക്കുക. 2026 ഏപ്രിലിനു ശേഷം ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. 2026 അവസാനത്തോടെ റിലീസും ഉണ്ടാകും. 'ഉണ്ട'യ്കു ശേഷമാണ് മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നത്.
നേരത്തെ മമ്മൂട്ടി കമ്പനി നിര്‍മിച്ച 'റോഷാക്ക്' സിനിമയില്‍ ആസിഫ് അലി കാമിയോ വേഷം ചെയ്തിരുന്നു. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തില്‍ നായകന്‍. എന്നാല്‍ റോഷാക്കില്‍ ആസിഫ് അലിയുടെ മുഖം കാണിച്ചിട്ടില്ല.