നായകന്‍ മോഹന്‍ലാല്‍, ദിലീപ് സൈഡാകും? 'ഭ.ഭ.ബ' രണ്ടാം ഭാഗം

ഭ.ഭ.ബയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ദിലീപ് സൂചന നല്‍കി

Bha Bha Ba Social Media Response, Bha Bha Ba, Dileep Bha Bha Ba, Mohanlal Bha Bha Ba, Dileep Movie Bha Bha Ba Review in Malayalam, ഭ.ഭ.ബ മൂവി, ദിലീപ്, മോഹന്‍ലാല്‍ ഭ.ഭ.ബ
Bha Bha Ba
രേണുക വേണു| Last Modified ശനി, 27 ഡിസം‌ബര്‍ 2025 (19:17 IST)

പുതുമുഖ സംവിധായകന്‍ ധനഞ്ജയ് ശങ്കറിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തിയ ഭ.ഭ.ബയുടെ രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ ആദ്യ ഭാഗത്തില്‍ ഉണ്ടെന്ന് സംവിധായകന്‍ അറിയിച്ചു. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലിന് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 'ഭ.ഭ.ബ' സാമ്പത്തികമായി വിജയം നേടിയെന്നും തന്റെ തിരിച്ചുവരവില്‍ ഒപ്പം നിന്ന പ്രേക്ഷകര്‍ക്കും നന്ദി പറയുന്നതായി ദിലീപ് പറഞ്ഞിരുന്നു.

ഭ.ഭ.ബയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ദിലീപ് സൂചന നല്‍കി. രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ദിലീപിന്റേതും മുഴുനീള വേഷമായിരിക്കാനാണ് സാധ്യത.

ഡിസംബര്‍ 18ന് റിലീസായ ഭഭബ ആദ്യ ഭാഗത്തില്‍ ദിലീപിനും മോഹന്‍ലാലിനും പുറമേ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. ആദ്യ ഭാഗത്തില്‍ പറയാതെ പോയ പല കാര്യങ്ങളുടെയും ക്ലാരിറ്റി പാര്‍ട്ട് 2 വില്‍ ഉണ്ടാകും. രണ്ട് ഭാഗമായി തന്നെയാണ് സിനിമ ഒരുക്കുന്നത് എന്ന കാര്യം ദിലീപിനോടും പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. ദിലീപ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലായിരിക്കും രണ്ടാം ഭാഗം മുന്നോട്ടുപോവുക. രണ്ടാം ഭാഗം ബ്രദര്‍ സ്റ്റോറിയായിരിക്കുമെന്നും പാര്‍ട്ട് 2 ഉള്‍പ്പെടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും തിരക്കഥ കൃത്ത് ഫഹീം കൂട്ടിച്ചേര്‍ത്തു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിലൊരുങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. 20 കോടിയോളമാണ് ചിത്രം ഇതുവരെ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :