1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Captaincy helped suryakumar yadav to secure his spots reports

Suryakumar Yadav: സൂര്യയുള്ളത് ഗില്ലിനേക്കാൾ മോശം നിലയിൽ, തുണയായത് ക്യാപ്റ്റനെന്ന ആനുകൂല്യവും റെക്കോർഡും

Suryakumar Yadav
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കാതിരുന്നത് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം അല്പം അത്ഭുതപ്പെടുത്തിയ വാര്‍ത്തയായിരുന്നു. അവസാനമായി കളിച്ച ടി20 മത്സരങ്ങളില്‍ തിളങ്ങാനായിരുന്നില്ലെങ്കിലും ഉപനായകന്‍ കൂടിയായ ശുഭ്മാന്‍ ഗില്‍ ടീമിലിടം പിടിക്കുമെന്നാണ് വലിയ വിഭാഗം ആരാധകരും കരുതിയിരുന്നത്. ഗില്ലിനേക്കാള്‍ മോശം ഫോമിലാണെങ്കിലും സൂര്യകുമാര്‍ യാദവ് തന്നെയാണ് വരാനിരിക്കുന്ന ടി20 ടീമിലെ ഇന്ത്യന്‍ നായകന്‍.
 
ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം നല്‍കുന്ന സ്‌ഫോടനാത്മകമായ തുടക്കം ടീമിന് പ്രധാനമാണെന്ന നിലപാടിലേക്കാണ് ഇന്ത്യന്‍ സെലക്ടര്‍മാരെത്തിയത്. സഞ്ജു ടീമിലെത്തുമ്പോള്‍ ഫിനിഷര്‍ റോളില്‍ റിങ്കു സിംഗിനെ ഉള്‍പ്പെടുത്താമെന്നതും ഒപ്പം ഗില്ലിന്റെ മോശം ഫോമുമാണ് തീരുമാനത്തിന് പിന്നിലെ കാരണമായത്. അതേസമയം സൂര്യകുമാര്‍ യാദവിനെ രക്ഷിച്ചത് ടീം നായകനാണ് എന്ന ഒറ്റ കാരണം മാത്രമാണ്.
 
ലോകകപ്പ് പോലെ ഒരു പ്രധാന ടൂര്‍ണമെന്റിന് തൊട്ട് മുന്‍പായി ക്യാപ്റ്റനെ മാറ്റുന്നത് ശരിയല്ലെന്ന കാര്യമാണ് സൂര്യയ്ക്ക് അനുകൂലമായത്. കൂടാതെ നായകനെന്ന നിലയില്‍ സൂര്യയ്ക്കുള്ള മികച്ച റെക്കോര്‍ഡും താരത്തിന് തുണയായി. ഇന്ത്യയ്ക്കായി ടി20യില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഒരു അര്‍ധസെഞ്ചുറി പോലും സൂര്യകുമാര്‍ യാദവിനില്ല. പാകിസ്ഥാനെതിരെ ഏഷ്യാകപ്പില്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് സൂര്യയുടെ ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ 12,5,12,5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.
അടുത്ത ലേഖനം
Shubman Gill: ടീമിലുണ്ടാകില്ലെന്ന് ഗിൽ അറിഞ്ഞത് അവസാന മണിക്കൂറിൽ, ഒഴിവാക്കപ്പെട്ടതോടെ മാനസികമായി തകർന്നു