Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രത്തിന്റെ ഭാഗമായേക്കും

Mammootty, Khalid Rahman, Mammootty Khalid Rahman Movie Vikram, Mammootty Vikram Movie, ഖാലിദ് റഹ്‌മാന്‍, മമ്മൂട്ടി, ചിയാന്‍ വിക്രം
രേണുക വേണു| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2025 (08:20 IST)
Vikram and Mammootty

Mammootty: ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ നിര്‍മാണത്തില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരുങ്ങുക വന്‍ മുതല്‍മുടക്കിലെന്ന് റിപ്പോര്‍ട്ട്. തെന്നിന്ത്യയിലെ നിന്ന് ശ്രദ്ധേയരായ ചില താരങ്ങള്‍ മമ്മൂട്ടിക്കൊപ്പം ഈ സിനിമയുടെ ഭാഗമായേക്കും. അണിയറയിലും വമ്പന്‍മാരുടെ പേരുകളാണ് കേള്‍ക്കുന്നത്.

തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രത്തിന്റെ ഭാഗമായേക്കും. രണ്ട് ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് സിനിമയുടേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ വില്ലനായാണോ വിക്രം എത്തുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരവും ഈ സിനിമയുടെ ഭാഗമാകും. ആസിഫ് അലിയാണ് മമ്മൂട്ടിക്കൊപ്പം ഉണ്ടാകുകയെന്ന് ചില ഗോസിപ്പുകളുണ്ട്.

തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ തമന്‍ ആണ് മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനു സംഗീതം ഒരുക്കുക. 2026 ഏപ്രിലിനു ശേഷം ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. 2026 അവസാനത്തോടെ റിലീസും ഉണ്ടാകും. 'ഉണ്ട'യ്കു ശേഷമാണ് മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :