അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 ഡിസംബര്‍ 2025 (15:33 IST)
ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ മുന്‍ ഉപനായകനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിന് ടീമിലെ സ്ഥാനം നഷ്ടമായതിന്റെ നിരാശയിലാണ് ഗില്‍ ആരാധകര്‍. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിറം മങ്ങിയെങ്കിലും ടി20 ലോകകപ്പില്‍ ഗില്‍ ഇടം പിടിക്കുമെന്നാണ് ഗില്‍ ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപനം വന്നപ്പോള്‍ ഇത് അസ്ഥാനത്തായിരുന്നു.
ഗില്‍ മോശം പ്രകടനമാണ് ഓപ്പണിങ് റോളില്‍ നടത്തിയെങ്കിലും ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ മാത്രം സഞ്ജു സാംസണ്‍ എന്ത് പ്രകടനങ്ങളാണ് നടത്തിയതെന്നാണ് ഗില്ലിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നു. 3 സെഞ്ചുറികള്‍ അവകാശപ്പെടാനുണ്ടെങ്കിലും സഞ്ജു പ്രകടനങ്ങളില്‍ സ്ഥിരത പുലര്‍ത്താത്ത താരമാണെന്നും ഗില്‍ അനുകൂലികള്‍ പറയുന്നു.
ടി20യില്‍ 22 വര്‍ഷം കളിച്ച കണക്കുകള്‍ നോക്കു. ഗില്‍ 10 ഇന്നിങ്ങ്‌സില്‍ 141 പന്തില്‍ നിന്ന് 22.5 ശരാശാരിയില്‍ 127.7 സ്‌ട്രൈക്ക്‌റേറ്റില്‍ നേടിയത് 180 റണ്‍സാണ്. സഞ്ജു 10 ഇന്നിങ്ങ്‌സില്‍ 155 പന്തുകളിലായി നേടിയത് 196 റണ്‍സ്. സഞ്ജുവിന് ശരാശരി 19.6 റണ്‍സും സ്‌ട്രൈക്ക് റേറ്റ് 126.5 ഉം ആണ്. 10 തവണ സഞ്ജു പുറത്താകുകയും ചെയ്തു. ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും സഞ്ജു ഗില്ലിനേക്കാള്‍ പുറകിലാണ്. സഹതാപവും പി ആര്‍ വര്‍ക്കുമാണ് സഞ്ജുവിനെ രക്ഷിച്ചത്. ഗില്‍ ആരാധകര്‍ പറയുന്നു.
സഞ്ജു സ്ഥിരതയില്ലാത്ത, ടീമിന് വിശ്വസിക്കാന്‍ സാധിക്കാത്ത പ്ലെയറാണ്. അഭിഷേകിന് കൂട്ടായി ആങ്കര്‍ റോളില്‍ ഗില്ലിനെയാണ് ടീമിനെ ആവശ്യം. സോഷ്യല്‍ മീഡിയയിലെ നിലവിളികള്‍ കാരണമാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ഐപിഎല്ലിലും സഞ്ജുവിനേക്കാള്‍ മികച്ച റെക്കോര്‍ഡ് ഗില്ലിനുണ്ട്. എന്നിങ്ങനെ പോകുന്നു ഗില്‍ ആരാധകരുടെ വാദങ്ങള്‍.
അതേസമയം കഴിഞ്ഞ 10 ഇന്നിങ്ങ്‌സുകളില്‍ സഞ്ജു കളിച്ചത് വ്യത്യസ്ത പൊസിഷനുകളിലാണ് എന്നതും സഞ്ജുവിന് ടീമില്‍ സ്ഥിരമായ സ്ഥാനം ഉണ്ടായിരുന്നില്ല എന്നതും ഗില്‍ ആരാധകര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നുണ്ട്. ഓപ്പണര്‍ റോളിലെ താരതമ്യങ്ങള്‍ക്ക് ഗില്‍ ആരാധകര്‍ മെനക്കെടുന്നതുമില്ല.