ഷെയ്ഖ് ഹസീനയുടെ കടുത്ത വിമർശനം: ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്?

sheikh hasina
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2025 (16:57 IST)
ധാക്ക: ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ അസ്ഥിരതയില്‍ മുഹമ്മദ് യൂനിസിന് കീഴിലുള്ള ഇടക്കാല സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല ഭരണകൂടം രാജ്യത്ത് നിയമവ്യവസ്ഥ തകര്‍ക്കുകയും, ക്രമസമാധാന നില ഗുരുതരമായി വഷളാക്കുകയും ചെയ്തുവെന്നാണ് ഷെയ്ഖ് ഹസീനയുടെ വിമര്‍ശനം.

ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാര്‍, രാജ്യത്തെ സ്ഥിരതയിലേക്ക് നയിക്കുമെന്ന പ്രതീക്ഷകളോടെയാണ് തുടക്കമിട്ടത്. എന്നാല്‍, ഭരണകൂടം അധികാരം ഏറ്റെടുത്തതിന് പിന്നാലെ നടന്ന കൊലപാതകങ്ങള്‍, വ്യാപക അക്രമസംഭവങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയവ സ്ഥിരസംഭവങ്ങളായി മാറിയ പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീനയുടെ വിമര്‍ശനം . തന്റെ ഭരണകാലത്ത് ഒരിക്കലും രാജ്യത്ത് ഇങ്ങനെ അരാജകത്വം ഇല്ലായിരുന്നുവെന്ന് പറഞ്ഞു.


ഇടക്കാല ഭരണകൂടത്തിന്റെ ദൗര്‍ബല്യം തീവ്രവാദ, അക്രമവാദ ഘടകങ്ങള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ് ഷെയ്ഖ് ഹസീന പറയുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ഇത് ആശങ്കപ്പെടുത്തുന്നുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അതേസമയം ബംഗ്ലാദേശില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ഇന്ത്യ ഏറെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ രാഷ്ട്രീയമായി അസ്ഥിരമായ ബംഗ്ലാദേശ് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷ, വ്യാപാരം, അനധികൃത കുടിയേറ്റം തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇടക്കാല തിരെഞ്ഞെടുപ്പ് വഴി സ്ഥിരതയുള്ള ഭരണകൂടം ബംഗ്ലാദേശില്‍ വരിക എന്നത് ഇന്ത്യയ്ക്കും പ്രധാനമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് അവാമി ലീഗ് നേതാവ് കൂടിയായ ഷെയ്ഖ് ഹസീനയുടെ വിമര്‍ശനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :