1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dileesh pothan hints Premalu 2 dropped

ആ പ്രതീക്ഷ വേണ്ട, പ്രേമലു 2 വരാൻ സാധ്യത കുറവ്, പകരം പ്രൊജക്ടായി ബേത്ലഹേം കുടുംബ യൂണിറ്റ്

2024-ല്‍ വന്‍ ബോക്സ് ഓഫീസ് വിജയമായി മാറിയ 'പ്രേമലു'വിന്റെ വിജയാഘോഷ വേദിയിലായിരുന്നു പ്രേമലു 2 അനൗണ്‍സ് ചെയ്തത്.

Premalu, Premalu 2 dropped or not, Premalu 2 Update, Naslen Premalu, Premalu Movie Issues, Naslen Gireesh AD, പ്രേമലു, പ്രേമലു 2, പ്രേമലു 2 ഉപേക്ഷിച്ചു, ഗിരീഷ് എഡി, നസ്ലന്‍, മമിത പ്രേമലു
മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പ്രേമലു 2' ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് പ്രതികരിച്ച് നിര്‍മാതാവും നടനുമായ ദിലീഷ് പോത്തന്‍. ചിത്രം റദ്ദാക്കിയിട്ടില്ലെന്നും, നിലവില്‍ ചില സാങ്കേതിക തടസങ്ങള്‍ കാരണം പദ്ധതി വൈകുകയാണെന്നുമാണ് കഴിഞ്ഞ വര്‍ഷം ദിലീപ് പോത്തന്‍ വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചെന്ന സൂചനയാണ് ദിലീഷ് പോത്തന്‍ നല്‍കിയിരിക്കുന്നത്.
 
 
2024-ല്‍ വന്‍ ബോക്സ് ഓഫീസ് വിജയമായി മാറിയ 'പ്രേമലു'വിന്റെ വിജയാഘോഷ വേദിയിലായിരുന്നു പ്രേമലു 2 അനൗണ്‍സ് ചെയ്തത്. എന്നാല്‍ അതിന് ശേഷം സിനിമയെ പറ്റി കാര്യമായ അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല.ഇതോടെയാണ് സിനിമ ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. യൂട്യൂബ് ചാനലായ ഓണ്‍ എയര്‍ കേരളയോട് നടത്തിയ പ്രതികരണത്തിലാണ് ദിലീഷ് പോത്തന്‍ പ്രേമലു 2വിനെ പറ്റി പ്രതികരിച്ചത്.
 
 സിനിമ ഡ്രോപ്പ് ആയെന്ന് കേള്‍ക്കുന്നല്ലോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള ആലോചനകളിലാണ്. അതിന് പകരമാണ് ബേത്‌ലഹേം കുടുംബ യൂണിറ്റ് കയറി വന്നിരിക്കുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രം നിര്‍മിക്കുന്നത് ഭാവന സ്റ്റുഡിയോസാണ്. മമിത ബൈജുവാണ് സിനിമയിലെ നായിക. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍,ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് ബേത്‌ലഹേം കുടുംബ യൂണിറ്റ്.
About Writer
Jithin Raj
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പണിയുടെ തുടർച്ചയാവില്ല, പരിപാടിയിൽ പുതിയ കഥ: ജോജു ജോർജ്