1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bethlehem Kudumba Unit 300 CR Collection

Bethlehem Kudumba Unit Box Office: കുതിക്കുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റ്; ഉറപ്പിച്ചോ 300 കോടി?

Nivin Pauly, Bethlehem Kudumba Unit is Nivin Pauly Show, Bethlehem Kudumba Unit Review, Nivin Pauly in Bethlehem Kudumba Unit, Nivin Pauly and Mamitha Baiju
Bethlehem Kudumba Unit Box office: 300 കോടിയെന്ന നേട്ടത്തിലേക്ക് കുതിച്ച് നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 275 കോടി കടന്നു. 
 
തുടരുന്നു ജൈത്രയാത്ര
 
റിലീസ് ചെയ്ത് 19-ാം ദിനമായ ഇന്നലെ (ചൊവ്വ) ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് നേടിയത് 3.15 കോടി. 1,634 ഷോകളിൽ നിന്നാണ് ഈ കളക്ഷൻ. തിങ്കളാഴ്ച 3.70 കോടി നേടാൻ നിവിൻ പോളി ചിത്രത്തിനു സാധിച്ചിരുന്നു. 
 
ഇന്ത്യ ഗ്രോസ് 
 
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഇന്ത്യ ഗ്രോസ് കളക്ഷൻ 152.15 കോടിയായി. ഇന്ത്യ നെറ്റ് 130.25 കോടി. 
 
ഓവർസീസ് 
 
ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ 123 കോടിയിലേക്ക് എത്തി. 19-ാം ദിനം മാത്രം ഒരു കോടിയാണ് ഓവർസീസ് കളക്ഷൻ. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 275.15 കോടിയായി. 
 
എമ്പുരാനെ മറികടന്നു 
 
ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ ബെത്ലഹേം കുടുംബ യൂണിറ്റ് രണ്ടാം സ്ഥാനത്തെത്തി. എമ്പുരാന്റെ 265.50 കോടി മറികടന്നു. ഇനി മുന്നിലുള്ളത് ലോകഃ മാത്രം. അടുത്ത ശനി, ഞായർ അവധി ദിനങ്ങളിൽ മികച്ച കളക്ഷൻ ലഭിക്കുകയാണെങ്കിൽ ലോകഃയെ നിഷ്പ്രയാസം മറികടക്കാൻ ബെത്‌ലഹേം കുടുംബ യൂണിറ്റിന് സാധിക്കും. Also Read: എപ്പോ പോകുമെന്ന് പറയാൻ പറ്റില്ല; കൈമലർത്തി കെ.എസ്.ഇ.ബി, സർക്കാരിനെതിരെ വ്യാപക വിമർശനം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മണിരത്നത്തിനൊപ്പം വിജയ് സേതുപതിയും സായ് പല്ലവിയും , പുതിയ ചിത്രത്തിന് പേരായി