Bethlehem Kudumba Unit Worldwide Box Office: 200 കോടി ഉറപ്പിച്ച് നിവിൻ പോളി; പൃഥ്വിരാജിന് അടിതെറ്റി
ഏഴാം ദിനമായ ഇന്നലെ 2,340 ഷോകളിൽ നിന്ന് 8.75 കോടിയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്
Bethlehem Kudumba Unit
Bethlehem Kudumba Unit Box Office: നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗിരീഷ് എ.ഡി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ്ഓഫീസിൽ കുതിക്കുന്നു. സാക്‌നിൽക് റിപ്പോർട്ട് പ്രകാരം റിലീസിന് ശേഷമുള്ള ഏഴാം ദിനമായ വ്യാഴാഴ്ച ഇന്ത്യയിൽ നിന്ന് 8.75 കോടി നെറ്റ് കളക്ഷനാണ് ചിത്രം നേടിയത്.
ഇന്ത്യയിൽ നിന്ന് 50 കോടി കടന്നു
ഏഴാം ദിനമായ ഇന്നലെ 2,340 ഷോകളിൽ നിന്ന് 8.75 കോടിയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്. ആറാം ദിനമായ ബുധനാഴ്ച 7.90 കോടിയായിരുന്നു കളക്ഷൻ. അതിനേക്കാൾ 10.8 ശതമാനം കളക്ഷൻ വ്യാഴാഴ്ച ഉയർന്നു. ചിത്രത്തിന്റെ ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 50 കോടി കടന്നു. ഇന്ത്യ ഗ്രോസ് കളക്ഷൻ 61.05 കോടിയാണ്. നെറ്റ് കളക്ഷൻ 52.30 കോടിയാണ്.
വേൾഡ് വൈഡ് കളക്ഷൻ
ഓവർസീസിലും മികച്ച കളക്ഷനാണ് ചിത്രത്തിനു ലഭിക്കുന്നത്. റിലീസിന് ശേഷമുള്ള ഏഴാം ദിനമായ വ്യാഴാഴ്ച ഓവർസീസിൽ നിന്ന് മാത്രമായി അഞ്ച് കോടി നേടി. ഓവർസീസ് കളക്ഷൻ 65.50 കോടിയായി. വേൾഡ് വൈഡ് കളക്ഷൻ 124.55 കോടിയിലേക്ക് എത്തി.
ഖലീഫ വീണു
പൃഥ്വിരാജ് ചിത്രം ഖലീഫ ബോക്‌സ്ഓഫീസിൽ വൻ തകർച്ചയാണ് നേരിടുന്നത്. 685 ഷോകളിൽ നിന്ന് 1.25 കോടിയാണ് വ്യാഴാഴ്ച ചിത്രത്തിന് നേടാൻ സാധിച്ചത്. ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 16.62 കോടിയായി. ഖലീഫയുടെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ വെറും 37.51 കോടി മാത്രമാണ്. ചിത്രം പരാജയമാകുമെന്ന് ഇതോടെ ഉറപ്പായി. Also Read: ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തെ തകർത്തെറിഞ്ഞ ദിനുഷ ഷോ