എമ്പുരാൻ 'കടമ്പ' കടന്ന് നിവിൻ പോളി; ഇനി 'ലോകഃ'യെ വീഴ്ത്തണം, 300 കോടി തിളക്കത്തിലേക്ക്
ഇൻഡസ്ട്രിയൽ ഹിറ്റ് ഉറപ്പിച്ച് നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ആഗോള ബോക്‌സ്ഓഫീസ് കളക്ഷനിൽ മോഹൻലാലിന്റെ എമ്പുരാൻ മറികടക്കാൻ നിവിൻ പോളി ചിത്രത്തിനു സാധിച്ചു.
ഏറ്റവും കൂടുതൽ കളക്ഷനിൽ രണ്ടാം സ്ഥാനത്ത്
ആഗോള ബോക്‌സ്ഓഫീസ് കളക്ഷനിൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് രണ്ടാം സ്ഥാനത്തെത്തി. 17 ദിവസം കൊണ്ട് ചിത്രം 267.50 കോടിയാണ് വേൾഡ് വൈഡായി കളക്ട് ചെയ്തത്. എമ്പുരാന്റെ 265.50 കോടി മറികടന്നു.
18-ാം ദിനവും മികച്ച കളക്ഷൻ
റിലീസ് ചെയ്ത് 18-ാം ദിവസത്തിൽ വേൾഡ് വൈഡായി 5.50 കോടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിന് ലഭിച്ചത്. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ഷനുണ്ട്. 18 ദിവസം കൊണ്ട് ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 273 കോടിയായി. കേരള ഗ്രോസ് കളക്ഷൻ മാത്രം 120.75 കോടിയുണ്ട്.
ലോകഃയെ മറികടക്കും
കല്യാണി പ്രിയദർശൻ - നസ്ലൻ ചിത്രം ലോകഃയുടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷൻ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഉടൻ മറികടക്കും. ആഗോള തലത്തിൽ 300 കോടി നേടുന്ന രണ്ടാമത്തെ മലയാള സിനിമയാകാനും ബെത്‌ലഹേം കുടുംബ യൂണിറ്റിന് ഉടൻ സാധിക്കും. ലോകഃ മാത്രമാണ് നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. Also Read: സതീശനെതിരെ പാളയത്തിൽ പട; വിഷ്ണുനാഥിനെ താക്കോൽസ്ഥാനത്ത് എത്തിക്കാൻ വേണുഗോപാൽ, ചെന്നിത്തല ഔട്ടാകും
