എപ്പോ പോകുമെന്ന് പറയാൻ പറ്റില്ല; കൈമലർത്തി കെ.എസ്.ഇ.ബി, സർക്കാരിനെതിരെ വ്യാപക വിമർശനം
Power Cut - VD Satheesan and Sunny Joseph
തുടർച്ചയായുള്ള വൈദ്യുതി നിയന്ത്രണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഏതാണ്ട് ഒരു മണിക്കൂറിനടുത്താണ്. മാത്രമല്ല പവർകട്ടിൽ മുൻകൂട്ടി അറിയിപ്പുകൾ നൽകുന്നുമില്ല.
വിമർശനം ശക്തം
സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. രാത്രി പത്ത് കഴിഞ്ഞുള്ള വൈദ്യുതി നിയന്ത്രണം കൈകുഞ്ഞുങ്ങൾക്ക് പോലും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇൻസ്റ്റഗ്രാമിൽ റീൽസായാണ് മിക്കവരുടെയും പ്രതിഷേധം.
കൈ മലർത്തി കെ.എസ്.ഇ.ബി
പവർകട്ടിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കറന്റ് പോയ ശേഷം ആരെങ്കിലും കെ.എസ്.ഇ.ബിയിലേക്ക് വിളിച്ചാൽ 'ഞങ്ങൾക്ക് അറിയില്ല' എന്ന് പോലും കെ.എസ്.ഇ.ബി ജീവനക്കാർ മറുപടി നൽകുന്നു. ജനവികാരം ശക്തിപ്പെട്ടതോടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് വൈദ്യുതി മന്ത്രി.
പവർകട്ട് യുഡിഎഫ് എത്തിയതോടെ
എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തിലേക്ക് എത്തിയപ്പോഴാണ് സംസ്ഥാനത്ത് കനത്ത ചൂടുകാലത്ത് മാത്രം 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി - ഏപ്രിൽ മാസങ്ങൾക്കിടയിൽ മാത്രമായിരുന്നു ഇത്. മൺസൂൺ കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ മൺസൂൺ ശക്തമായ സമയത്ത് പോലും യുഡിഎഫ് സർക്കാർ പവർകട്ട് ഏർപ്പെടുത്തിയിരുന്നു.
സർക്കാരിന് പാളി
മുൻ സർക്കാരിന്റെ കാലത്ത് വൈദ്യുതി ക്ഷാമം ഉണ്ടായാലും പവർകട്ട് പാടില്ലെന്ന നിലപാടായിരുന്നു. അതിനായി ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങുകയോ അല്ലെങ്കിൽ ആഭ്യന്തര വൈദ്യുതി ഉത്പാദനം വർധിപ്പിക്കുകയോ ചെയ്തിരുന്നു. ഇത്തവണ അതിനായി യാതൊരു നടപടികളും യുഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ല. Also Read: അങ്ങനെയാണ് മമ്മൂട്ടി പുകവലിയെന്ന ദുശീലം നിർത്തുന്നത്..!