അമേരിക്കയുടെ സൈനികവിന്യാസത്തെ പേടിയില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ പദ്ധതിയില്ലെന്ന് ഇറാൻ
ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി.
ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി. അമേരിക്കയെ ഇറാന്‍ വിശാസത്തിലെടുക്കുന്നില്ലെന്നും പുതുക്കിയ ആണവ ഉടമ്പടികളില്‍ ഗൗരവപൂര്‍ണമായ നിലപാടാണോ യുഎസിനുള്ളതെന്നും അരാഘ്ചി ചോദിക്കുന്നു. മേഖലയിലെ തന്ത്രപ്രധാന പങ്കാളികളായ റഷ്യ, ചൈന എന്നിവരുമായി ചര്‍ച്ചകള്‍ നടന്നുവരികയാനെന്നും ഇറാന്‍ വ്യക്തമാക്കി.
യുദ്ധം അടിച്ചേല്‍പ്പിക്കപ്പെട്ടാലും സമ്പുഷ്ടീകരനത്തില്‍ നിന്ന് പിന്മാറാതെ അതിന് വേണ്ടി നാം നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണ്. കാരണം നമ്മള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കണമെന്ന അവകാശം നമ്മള്‍ക്കാണുള്ളത്. മറ്റൊരാള്‍ക്കല്ല. യുഎസിന്റെ സൈനിക വിന്യാസം ഇറാനെ ഭയപ്പെടുത്തുന്നില്ലെന്നും ഇറാന്‍ വ്യക്തമാക്കി. യുഎസുമായി ചര്‍ച്ചകള്‍ നടന്ന് 2 ദിവസത്തിന് ശേഷമാണ് അരാഘ്ചിയുടെ പ്രതികരണം.