അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജനുവരി 2026 (14:45 IST)
യുഎസ്- ഇറാന്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍.എയര്‍ ഫ്രാന്‍സ്, കെഎല്‍എം, ലുഫ്താന്‍സ, യുണൈറ്റഡ് എയര്‍ലൈന്‍സ്, എയര്‍ കാനഡ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇസ്രായേല്‍, ദുബായ്, റിയാദ് തുടങ്ങിയ പ്രധാന വ്യോമഗതാഗത കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിലേക്കും ഇറാഖിലേക്കും ഉള്ള വിമാനങ്ങള്‍ പൂര്‍ണമായും റദ്ദാക്കപ്പെട്ടപ്പോള്‍, ഇസ്രായേലിലേക്ക് പകല്‍ സമയത്തെ സര്‍വീസുകള്‍ മാത്രമാണ് ലുഫ്താന്‍സ് അനുവദിച്ചിട്ടുള്ളത്.ദുബായ്, റിയാദ് പോലുള്ള വ്യോമഗതാഗത കേന്ദ്രങ്ങള്‍ ആഗോള വ്യാപാര ശൃംഖലയുടെ സുപ്രധാന ഭാഗങ്ങളാണ്, ഈ സര്‍വീസുകളുടെ നിര്‍ത്തിവയ്പ്പ് അവിടെയുള്ള പ്രവാസി സമൂഹത്തെയും വ്യാപാര പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കും