1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli Rohit Sharma Century

Virat Kohli and Rohit Sharma: 'ഗംഭീര്‍ സാര്‍ കാണുന്നുണ്ടോ'; തുടരാന്‍ കോലിയും രോഹിത്തും, ആഭ്യന്തരത്തില്‍ സെഞ്ചുറി

ആന്ധ്രയ്‌ക്കെതിരായ പോരാട്ടത്തില്‍ ഡല്‍ഹി നാല് വിക്കറ്റിനാണ് ജയിച്ചത്

Delhi, Odisha, Virat Kohli Rohit Sharma Century, Vijay Hazare, Kohli and Rohit
Virat Kohli and Rohit Sharma

Virat Kohli and Rohit Sharma: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നി രോഹിത് ശര്‍മയും വിരാട് കോലിയും. ഇരുവരുടെയും വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി വിരാട് കോലിയും മുംബൈയ്ക്കായി രോഹിത് ശര്‍മയും സെഞ്ചുറി നേടിയത്. 
 
ആന്ധ്രയ്‌ക്കെതിരായ പോരാട്ടത്തില്‍ ഡല്‍ഹി നാല് വിക്കറ്റിനാണ് ജയിച്ചത്. ആന്ധ്ര നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ 37.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 101 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതം 131 റണ്‍സാണ് വിരാട് കോലി നേടിയത്. നിതീഷ് റാണ 55 പന്തില്‍ 77 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യ 44 പന്തില്‍ 74 റണ്‍സ് സ്വന്തമാക്കി. 
 
സിക്കിമിനെതിരായ മത്സരത്തിലാണ് മുംബൈയ്ക്കായി രോഹിത് ശര്‍മ സെഞ്ചുറി നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിക്കിം നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ 30.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ 94 പന്തില്‍ 18 ഫോറും ഒന്‍പത് സിക്‌സും സഹിതം 155 റണ്‍സുമായി കളിയിലെ താരമായി. 
 
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനുള്ള മറുപടിയാണ് സീനിയര്‍ താരങ്ങളുടെ ആഭ്യന്തര ക്രിക്കറ്റിലെ സെഞ്ചുറിയെന്ന് ആരാധകര്‍ പറയുന്നു. ഇരുവരെയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐയും ഗംഭീറും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അവര്‍ക്കു ഇതിലും വലിയ മറുപടി നല്‍കാനില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. 
അടുത്ത ലേഖനം
ഗെയിമിംഗ് ലോകത്തെ സൗദി വിഴുങ്ങുന്നു, ഇലക്ട്രോണിക്സ് ആർട്‌സിനെ (EA) ഏറ്റെടുക്കുന്നത് 4.5 ലക്ഷം കോടി രൂപയ്ക്ക്