1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. WPL Auction 2026 Sophie Molineux most expensive player

വനിതാ പ്രീമിയർ ലീഗ് താരലേലം: സോഫി മോളിനോ വിലയേറിയ താരം

കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ വിലയേറിയ താരമായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ സോഫി മോളിനോ.

WPL Auction, Sophie Molineux, WPL 2027, Cricket News
കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ വിലയേറിയ താരമായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ സോഫി മോളിനോ. 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. സ്മൃതി മന്ദാന നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ലേലത്തിന്റെ അവസാന ഘട്ടത്തില്‍ ജെസ് ജൊനാസനെയും ക്ലോ ട്രയോണിനെയും ടീമിലെത്തിച്ചു.
 
സോഫി മോളിനോയ്ക്കായി ആര്‍സിബിയും യുപി വാരിയേഴ്‌സും കടുത്ത മത്സരമാണ് നടത്തിയത്. ലേലത്തില്‍ 40 ലക്ഷത്തിനാണ് ഹെസ് ജൊനാസനെ ആര്‍സിബി സ്വന്തമാക്കിയത്. ക്ലോ ട്രയോണിനെ 30 ലക്ഷത്തിനും,ഇന്ത്യന്‍ താരങ്ങളായ തേജല്‍ ഹസബ്നീസ് (30 ലക്ഷം), വൃന്ദ ദിനേശ് (10 ലക്ഷം) എന്നിവരെയും ആര്‍സിബി സ്വന്തമാക്കി. മലയാളി താരം ആശ ശോഭനയെ യുപി വാരിയേഴ്‌സ് 30 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു.
 
മുംബൈ ഇന്ത്യന്‍സ് ദിഷ കസത്, ലതിക ഇനാംദാര്‍, ഭാരതി റാവല്‍, സനിക ചാല്‍ക്കെ, അക്ഷിത ഭഗത് എന്നിവരെ 10 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മെസ്സി ഗോട്ടായിരിക്കും ബോട്ട് റൊണാൾഡോ തന്നെ : 2012ലെ മെസ്സിയെ പിന്തള്ളി പ്രഥമ B.O.A.T പുരസ്കാരം പോർച്ചുഗീസ് താരത്തിന്