1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Nz fergusan mat henry ruled out of T20 seies

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

India vs NZ, Mat henry, Lockie fergusan
ഇന്ത്യയ്‌ക്കെതിരായ 5 മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ 3 മത്സരങ്ങളിലും തോറ്റ ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ ലോക്കി ഫെര്‍ഗൂസനും മാറ്റ് ഹെന്റിയും ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ 3 മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
 
ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന രണ്ടാം ടി20 മത്സരത്തിനിടെയാണ് ലോക്കി ഫെര്‍ഗൂസന്റെ വലതുകാലിലെ പേശിക്ക് പരിക്കേറ്റത്. മാറ്റ് ഹെന്റിയുടെ വലത് തുടയിലെ പേശിക്കാണ് പരുക്ക്. ലോക്കി ഫെര്‍ഗൂസണ് ഒരാഴ്ചയും മാറ്റ് ഹെന്റിക്ക് രണ്ടാഴ്ചയുമാണ് വിശ്രമം നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി പേസര്‍ മാറ്റ് ഫിഷറെ വിളിച്ചിട്ടുണ്ട്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കിവീസ്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു