പരുക്കിന്റെ പിടിയിൽ കോലി, രോഹിത്തിന്റെ കാര്യവും ഉറപ്പില്ല; ആരാധകർക്കു നിരാശ
അതേസമയം രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പായിട്ടില്ല
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലി കളിക്കില്ല. ഐപിഎൽ ഫൈനലിൽ തുടയ്‌ക്കേറ്റ പരുക്കിനെ തുടർന്നു കോലിക്കു വിശ്രമം ആവശ്യമാണ്. അതിനാൽ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കോലി കളിക്കില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പായിട്ടില്ല. താരം പൂർണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. രോഹിത്തിന്റെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമാകും.