ശ്രേയസിനെ നായകനായി വേണ്ട; കടുപ്പിച്ച് ഗംഭീർ
2024 ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു ശ്രേയസ്
ട്വന്റി 20 നായകസ്ഥാനത്തെ ചൊല്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തർക്കം. സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിലപാടിയാണ് ഗംഭീർ.
2024 ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു ശ്രേയസ്. ടീമിന്റെ മെന്റർ സ്ഥാനം ഗംഭീറാണ് വഹിച്ചിരുന്നത്. കൊൽക്കത്ത കിരീടം നേടിയപ്പോൾ അതിന്റെ ക്രെഡിറ്റ് ഗംഭീർ കൊണ്ടുപോയെന്ന നീരസം ശ്രേയസിനു ഉണ്ടായിരുന്നു. അർഹിച്ച പരിഗണന തനിക്കു ലഭിക്കാതിരിക്കാൻ കാരണം ഗംഭീറാണെന്നായിരുന്നു ശ്രേയസിന്റെ വിഷമം. പിന്നീട് 2025 ൽ കിരീടം നേടിയ നായകനായിട്ട് കൂടി ശ്രേയസ് കൊൽക്കത്തയിൽ നിന്നില്ല. അന്നത്തെ പിണക്കമാണ് ശ്രേയസിനെതിരെ ഗംഭീർ നീങ്ങാൻ കാരണം.
നായകനായി ശ്രേയസ് വേണ്ടെന്ന് ഗംഭീർ ചീഫ് സെലക്ടർ അജിത് അഗാർക്കറെ അറിയിച്ചു. സഞ്ജു സാംസൺ മതിയെന്നാണ് ഗംഭീറിന്റെ നിലപാട്.