അനുബന്ധ വാര്‍ത്തകള്‍
- Virat Kohli: 'പ്രഷർ? വാട്ട് പ്രഷർ?'; പരിഹാസിതനിൽ നിന്ന് അനുഗ്രഹിക്കപ്പെട്ടവനിലേക്ക്
- IPL Finals 2026 GT vs RCB : ഐപിഎല്ലിൽ രണ്ടാം കിരീടം തേടി ഗുജറാത്തും ആർസിബിയും, ചാമ്പ്യന്മാർ ആര്, ഇന്നറിയാം
- ഇന്ത്യൻ ടീമിലെ മാറ്റങ്ങൾക്കെല്ലാം കാരണം ദ്രാവിഡ്, പരിശീലന കാലയളവിനെ പുകഴ്ത്തി മുൻതാരം
- Virat Kohli vs Travis Head: 'നിനക്ക് കൈ തരാൻ താൽപര്യമില്ല'; ഹെഡിനെ അവഗണിച്ച് കോലി (വീഡിയോ)
- Virat Kohli : വേണ്ടത് 58 റൺസ്, കിംഗ് കോലിയെ കാത്ത് വമ്പൻ റെക്കോർഡ്
കോലിയ്ക്ക് ഹാംസ്ട്രിങ് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല, പകരക്കാരനായി ആരെത്തും?
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ 42 പന്തില്‍ 75 റണ്‍സുമായി കോലി തിളങ്ങിയിരുന്നു.
അഫ്ഗാനെതിരായ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി വെറ്ററന്‍ താരം വിരാട് കോലിയുടെ പരിക്ക്. ഐപിഎല്‍ ഫൈനലിനിടെ പരിക്കേറ്റ താരത്തെ ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും ഒഴിവാക്കി. ജൂണ്‍ 13 മുതല്‍ 20 വരെയായി അഫ്ഗാനെതിരെ 3 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ 42 പന്തില്‍ 75 റണ്‍സുമായി കോലി തിളങ്ങിയിരുന്നു. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ ഓടുന്നതിനിടെ താരം ശാരീരികബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും ടീമിനെ വിജയിപ്പിച്ച ശേഷമാണ് കളം വിട്ടത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമെന്നത് വരും ദിവസങ്ങളിലെ വ്യക്തമാകു.
നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന കോലി 2027ലെ ഏകദിന ലോകകപ്പാണ് ലക്ഷ്യം വെയ്ക്കുന്നത്. 2025ല്‍ 13 മത്സരങ്ങളില്‍ നിന്ന് 3 സെഞ്ചുറികളും 4 അര്‍ധസെഞ്ചുറികളും അടക്കം 651 റണ്‍സ് കോലി നേടിയിരുന്നു. 2026ലെ ന്യൂസിലന്‍ഡിനെതിരായ 3 ഏകദിന മത്സരങ്ങളുടെ പരമ്പരയിലും 240 റണ്‍സുമായി താരം തിളങ്ങിയിരുന്നു. അതേസമയം കോലിയ്ക്ക് പകരക്കാരനെ ബിസിസിഐ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഫിറ്റ്നസ് പ്രശ്നങ്ങള്‍ അലട്ടുന്ന രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഫിറ്റ്നസ് തെളിയിച്ചെങ്കിലെ അഫ്ഗാനെതിരെ കളിക്കുകയുള്ളു. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമില്‍ പരിഗണിച്ചേക്കുമെന്നും സൂചനകളുണ്ട്.