അനുബന്ധ വാര്‍ത്തകള്‍
- ജയിച്ചല്ലെ പറ്റു, സെഞ്ചുറിയുമായി തിളങ്ങി സർപഞ്ച്, ലഖ്നൗവിനെ തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്
- Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?
- ഇന്ത്യൻ ടീമിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സൂര്യ തെറിക്കും, പകരം ക്യാപ്റ്റനായി ശ്രേയസ് അയ്യർ
- 27 പന്തില്‍ 30 റണ്‍സ് മാത്രം, പഞ്ചാബിനെ തോല്‍പ്പിച്ചത് ശ്രേയസിന്റെ മെല്ലെപ്പോക്ക്
- Shreyas Iyer : എന്നെ കൊണ്ട് സാധിക്കില്ലെന്ന് അവർ പറഞ്ഞു, ഇന്നത് ചെയ്തു കാണിക്കുന്നു : ശ്രേയസ് അയ്യർ
ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ പുറത്തേക്ക്; ചർച്ച സഞ്ജുവിലേക്കും ശ്രേയസിലേക്കും, അതോ സമവായമോ?
ബിസിസിഐ ഉന്നതരും സെലക്ടർമാരും പരിശീലകൻ ഗൗതം ഗംഭീറുമായി ചർച്ച നടത്തി
ഇന്ത്യക്ക് ട്വന്റി 20 കിരീടം നേടിത്തന്ന സൂര്യകുമാർ യാദവ് നായകസ്ഥാനത്തു നിന്ന് പുറത്തേക്ക്. സമീപകാലത്തെ മോശം പ്രകടനത്തിന്റെയും പ്രായക്കൂടുതലിന്റെയും അടിസ്ഥാനത്തിലാണ് സൂര്യയെ നായകസ്ഥാനത്തു നിന്ന് നീക്കുന്നത്.
ബിസിസിഐ ഉന്നതരും സെലക്ടർമാരും പരിശീലകൻ ഗൗതം ഗംഭീറുമായി ചർച്ച നടത്തി. സൂര്യയെ മാറ്റാൻ എല്ലാവരും ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു. അടുത്ത ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ നായകനെ നിയോഗിക്കണമെന്നാണ് ബിസിസിഐ നേതൃത്വം സെലക്ടർമാരെ അറിയിച്ചിട്ടുള്ളത്.
35 കാരനായ സൂര്യക്ക് അടുത്ത ടി20 ലോകകപ്പ് കളിക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഐപിഎലിൽ 13 ഇന്നിങ്സുകളിൽ നിന്ന് 147.54 സ്ട്രൈക് റേറ്റിൽ വെറും 270 റൺസാണ് ഈ സീസണിൽ നേടിയത്. പിഴവുകൾ തിരുത്തി ബാറ്റിങ് മെച്ചപ്പെടുത്താൻ സൂര്യക്ക് സാധിക്കുന്നില്ലെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ. ക്യാപ്റ്റൻസിയിൽ നിന്ന് നീക്കുന്നതിനൊപ്പം ടി20 ഫോർമാറ്റിലേക്ക് ഇനി പരിഗണിക്കില്ലെന്നും ടീം മാനേജ്മെന്റ് സൂര്യയെ അറിയിക്കും.
പുതിയ നായകനായുള്ള ചർച്ചകളും ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. സൂര്യയെ പോലെ മൂന്നാം നമ്പറിൽ കളിക്കാൻ കെൽപ്പുള്ള ഒരു താരത്തെ ടീമിനു ആവശ്യമുണ്ട്. ശ്രേയസ് അയ്യരോ ഇഷാൻ കിഷനോ ആയിരിക്കും ബാറ്റിങ്ങിൽ സൂര്യക്കു പകരക്കാരനാകുക. ഓപ്പണർമാരായി അഭിഷേക് ശർമയും സഞ്ജു സാംസണും തുടരും. നായകസ്ഥാനത്തേക്ക് സഞ്ജുവിനെയോ ശ്രേയസിനെയോ പരിഗണിച്ചേക്കും.
അതേസമയം സഞ്ജുവിനും ശ്രേയസിനും പ്രായം വെല്ലുവിളിയാണ്. ഇരുവർക്കും 30 പിന്നിട്ടു. അതിനാൽ സമവായമെന്ന നിലയിൽ ഇഷാൻ കിഷനെയോ തിലക് വർമയെയോ നായകസ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ഇഷാൻ കിഷൻ മൂന്നാമതും തിലക് വർമ നാലാമതും എത്തിയാൽ ആദ്യ നാല് ബാറ്റർമാരിൽ മൂന്ന് പേരും ഇടംകൈയൻമാർ ആകുമെന്ന പ്രതിസന്ധിയും ടീം മാനേജ്മെന്റ് നേരിടേണ്ടിവരും. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കു മുൻപ് ടീം അഴിച്ചുപണിയിൽ വ്യക്തത ലഭിക്കും.