1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian team for Ireland and england tour set to announce on saturday

സൂര്യവംശിയെ പരിഗണിച്ചേക്കും : അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ശനിയാഴ്ച

ഈ മാസം അയര്‍ലന്‍ഡിനെതിരെയും അടുത്ത മാസം ഇംഗ്ലണ്ടിനെതിരെയും നടക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും.

Ajit Agarkar, Chief Selector, Suryakumar Yadav, Indian Team
ഈ മാസം അയര്‍ലന്‍ഡിനെതിരെയും അടുത്ത മാസം ഇംഗ്ലണ്ടിനെതിരെയും നടക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. മുംബൈയില്‍ അജിത് അഗാര്‍ക്കറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരെഞ്ഞെടുക്കുക. സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായതോടെ പുതിയ നായകന്‍ ആരായിരിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവും ശനിയാഴ്ചയുണ്ടാകും.
 
സൂര്യകുമാര്‍ യാദവ് പുറത്താവുമ്പോള്‍ പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. ശ്രേയസ് അയ്യരെ നായകനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രേയസിനെ നായകനാക്കുന്നതില്‍ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന് വിയോജിപ്പുണ്ടെങ്കിലും അജിത് അഗാര്‍ക്കറുടെ ശക്തമായ പിന്തുണ ശ്രേയസിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുള്‍പ്പെടുന്ന ടോപ് ഓര്‍ഡറില്‍ മാറ്റങ്ങളുണ്ടാകില്ല. അതേസമയം ഐപിഎല്ലില്‍ വിസ്മയം തീര്‍ത്ത 15കാരന്‍ വൈഭവ് സൂര്യവംശിയേയും ടീമിലേക്ക് പരിഗണിക്കുന്നുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കോലിയ്ക്ക് ഹാംസ്ട്രിങ് പരിക്ക്, അഫ്ഗാനെതിരെ കളിക്കില്ല, പകരക്കാരനായി ആരെത്തും?