Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം
ടി20 യിൽ അതിവേഗം 14,000 റൺസ് തികച്ചെന്ന നേട്ടത്തിലും കോലി സ്വന്തം പേര് എഴുതിച്ചേർത്തു
Virat Kohli: റെക്കോർഡുകൾക്കു പിന്നാലെയുള്ള കുതിപ്പ് തുടർന്ന് വിരാട് കോലി. ടി20 ഫോർമാറ്റിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം കോലി സ്വന്തമാക്കി. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ കോലി ഈ നേട്ടം കൈവരിച്ചത്.
ടി20 യിൽ അതിവേഗം 14,000 റൺസ് തികച്ചെന്ന നേട്ടത്തിലും കോലി സ്വന്തം പേര് എഴുതിച്ചേർത്തു. കരീബിയൻ താരം ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് ഈ നേട്ടം. കോലി 409 ഇന്നിങ്‌സുകളിൽ നിന്നാണ് 14,000 ത്തിൽ എത്തിയത്. ക്രിസ് ഗെയ്ൽ ഈ നേട്ടത്തിലെത്തിയത് 423 ഇന്നിങ്‌സുകളിൽ നിന്ന്. 431 ഇന്നിങ്‌സുകളിൽ നിന്ന് 14,000 റൺസിലെത്തിയ ഡേവിഡ് വാർണർ ആണ് മൂന്നാം സ്ഥാനത്ത്.
ഐപിഎലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം ഈ സീസണിലാണ് കോലി കൈവരിച്ചത്. 279 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 9,145 റൺസാണ് കോലി ഇതുവരെ ഐപിഎലിൽ നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശർമയ്ക്കു 7,289 റൺസ് മാത്രമേയുള്ളൂ.