അനുബന്ധ വാര്‍ത്തകള്‍
- എതിരാളികൾ പേടിക്കണം, പുലി പതുങ്ങുന്നത് കുതിക്കാനാണ്: മുന്നറിയിപ്പ് നൽകി ക്രുണാൽ പാണ്ഡ്യ
- Virat Kohli : തുടർച്ചയായ 2 മത്സരങ്ങളിൽ ഗോൾഡൻ ഡക്ക്, അനാവശ്യ റെക്കോർഡ് വഴങ്ങി വിരാട് കോലി
- Prince Yadav : പുറത്താക്കാൻ നിർണായകമായത് കോലി തന്നെ നൽകിയ ഉപദേശം, തുറന്ന് പറഞ്ഞ് പ്രിൻസ് യാദവ്
- ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്ക്രീമർ'
- Sanju Samson : ഒരൊറ്റ സീസണിൽ ഡൽഹിക്കെതിരെ 202 റൺസ്!, കോലിയ്ക്കും രാഹുലിനും ഒപ്പം എലൈറ്റ് ക്ലബിൽ സഞ്ജുവും
ആസ്തിയിൽ വിസ്മയിപ്പിച്ച് 'വിരുഷ്ക'; ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റി ദമ്പതികൾ; ആകെ മൂല്യം 1300 കോടി കടന്നു
കോലിയ്ക്ക് മാത്രമായി 1050 കോടി രൂപയുടെ ആസ്തിയാണുള്ളത്.
ഇന്ത്യയിലെ ഏറ്റവുമധികം ആസ്തിമൂല്യമുള്ള താരദമ്പതികളെന്ന നേട്ടം സ്വന്തമാക്കി വിരാട് കോലി- അനുഷ്ക. 1300 കോടി രൂപയുടെ ആസ്തിയാണ് ഇരുവര്‍ക്കുമായുള്ളത്. ക്രിക്കറ്റ് താരമെന്ന നിലയിലും വിവിധ ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളുടെ മുഖമെന്ന നിലയിലും വിരാട് കോലിയില്‍ നിന്നാണ് വരുമാനത്തിന്റെ ഏറിയ പങ്കുമുള്ളത്. നിലവില്‍ പ്യൂമ, ഔഡി ഉള്‍പ്പടെ മുപ്പതോളം ബ്രാന്‍ഡുകളുടെ മുഖമാണ് കോലി. കോലിയ്ക്ക് മാത്രമായി 1050 കോടി രൂപയുടെ ആസ്തിയാണുള്ളത്.
ബിസിസിഐയുടെ എ പ്ലസ് കരാര്‍, ഐപിഎല്‍ പ്രതിഫലം എന്നിവയ്ക്ക് പുറമെ ഇന്‍സ്റ്റാഗ്രാം വഴിയുള്ള സ്പോണ്‍സേര്‍ഡ് പോസ്റ്റുകള്‍ക്കും കോലി കോടികളാണ് ഈടാക്കുന്നത്. ബോളിവുഡിലെ മുന്‍നിര നടിയായ അനുഷ്ക ശര്‍മ്മയുടെ ഏകദേശ ആസ്തി 255 കോടി രൂപയാണ്. സിനിമകള്‍ക്ക് പുറമെ സ്വന്തം നിര്‍മ്മാണ കമ്പനിയായ 'ക്ലീന്‍ സ്ലേറ്റ് ഫിലിംസ്', ഫാഷന്‍ ബ്രാന്‍ഡായ 'നുഷ്' (Nush) എന്നിവയും അനുഷ്കയുടെ വരുമാന മാര്‍ഗ്ഗങ്ങളാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളില്‍ നിന്നുള്ള വരുമാനവും ഇതില്‍ ഉള്‍പ്പെടുന്നു.
കേവലം പ്രശസ്തിയില്‍ ഒതുങ്ങിനില്ക്കാതെ സ്റ്റാര്‍ട്ടപ്പുകളിലും ഭക്ഷണശാലകളിലും ഇവര്‍ നടത്തിയ നിക്ഷേപങ്ങള്‍ ശ്രദ്ധേയമാണ്. 'ഡിജിറ്റ് ഇന്‍ഷുറന്‍സ്' പോലെയുള്ള വലിയ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്. മുംബൈയിലെയും ഗുരുഗ്രാമിലെയും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആഡംബര വസതികളും കോടികള്‍ വിലമതിക്കുന്ന വിദേശ നിര്‍മ്മിത കാറുകളും ഇവര്‍ക്കുണ്ട്.