Breaking: ക്യാപ്റ്റൻസി മാത്രമല്ല ടീമിലും ഉണ്ടാകില്ല; സൂര്യകുമാർ പുറത്തേക്ക്, തലപ്പത്തേക്ക് സഞ്ജു?
ടീം സെലക്ഷനിലും സൂര്യയെ പരിഗണിക്കില്ല. അദ്ദേഹത്തെ ഉടൻ ഇക്കാര്യം അറിയിക്കും
Breaking: ഇന്ത്യക്ക് ട്വന്റി 20 കിരീടം നേടിത്തന്ന സൂര്യകുമാർ യാദവ് ക്യാപ്റ്റൻസിയിൽ നിന്നും ടീമിൽ നിന്നും പുറത്തേക്ക്. ഐപിഎലിലെ മോശം ഫോമിനെ തുടർന്നാണ് സൂര്യയെ ബിസിസിഐ കൈവിടുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പുതിയ ക്യാപ്റ്റൻ നയിക്കും.
' സെലക്ഷൻ കമ്മിറ്റിയും ബിസിസിഐ ഉന്നതരും ടീം മാനേജ്‌മെന്റും പരിശീലകൻ ഗൗതം ഗംഭീറുമായി ചർച്ച നടത്തി. പുതിയ നായകനെ ഉടൻ പ്രഖ്യാപിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ട്. സൂര്യയുടെ ക്യാപ്റ്റൻസിയിൽ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയത് പരിഗണിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോമും ഭാവിയും കണക്കിലെടുത്ത് പുതിയ നായകൻ വരേണ്ടത് അത്യാവശ്യമാണ്,' ബിസിസിഐയുമായി ബന്ധപ്പെട്ട ഉന്നതൻ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ടീം സെലക്ഷനിലും സൂര്യയെ പരിഗണിക്കില്ല. അദ്ദേഹത്തെ ഉടൻ ഇക്കാര്യം അറിയിക്കും. പുതിയ നായകനായി ശ്രേയസ് അയ്യരോ സഞ്ജു സാംസണോ എത്തിയേക്കും. യുവതാരം മതിയെന്ന നിലപാടിലേക്ക് ബിസിസിഐ എത്തിയാൽ തിലക് വർമയ്ക്കു സാധ്യത തെളിയും. ഐപിഎലിൽ 13 ഇന്നിങ്‌സുകളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് സൂര്യകുമാർ നേടിയത്.