1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pat Cummins may skip IPL 2027 to focus on Ashes and ODI worldcup preparations

ആദ്യ പരിഗണന ലോകകപ്പിന്, അടുത്ത ഐപിഎല്ലിൽ കമ്മിൻസ് കളിച്ചേക്കില്ല

ഐപിഎല്‍ 2026 സീസണില്‍ പ്ലേ ഓഫ് വരെ എത്തിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്തായത്.

Ashes 2025, Australia, England, Australia vs England, Steve Smith to lead Australia in Ashes
ഐപിഎല്‍ 2027 സീസണ്‍ കളിച്ചേക്കില്ലെന്ന സൂചന നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവും ഓസീസ് ടെസ്റ്റ്- ഏകദിന ടീം നായകനുമായ പാറ്റ് കമ്മിന്‍സ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിനെതിരെ ആഷസും ഏകദിന ലോകകപ്പും വരാനിരിക്കെ ദേശീയ ടീമില്‍ ശ്രദ്ധ തിരിക്കാനാണ് കമ്മിന്‍സിന്റെ തീരുമാനം. ഫ്രാഞ്ചൈസിയുമായി സംസാരിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് കമ്മിന്‍സ് പറഞ്ഞു.
 
ഐപിഎല്‍ 2026 സീസണില്‍ പ്ലേ ഓഫ് വരെ എത്തിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്തായത്. 2027ല്‍ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിന ലോകകപ്പിനുമാകും തന്റെ മുന്‍ഗണനയെന്ന് താരം വ്യക്തമാക്കി. മത്സരങ്ങളുടെ ആധിക്യമുള്ളതിനാല്‍ കായികക്ഷമത നിലനിര്‍ത്താനും പരിക്ക് ഒഴിവാക്കാനുമാണ് കമ്മിന്‍സിന്റെ തീരുമാനം.
 
അടുത്തവര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യക്കെതിരെ 4 ടെസ്റ്റ് മത്സരങ്ങള്‍ ഓസീസ് ഇന്ത്യയില്‍ കളിക്കും. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ആഷസ് പര്യടനവും ഒക്ടോബറിലും നവംബറിലുമായി ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പും ഓസീസിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മിന്‍സിന്റെ തീരുമാനം. ടൂര്‍ണമെന്റിനോട് അടുത്ത് മാത്രമാകും ഇതില്‍ തീരുമാനമെടുക്കുകയെന്നും നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കമ്മിന്‍സ് വ്യക്തമാക്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Breaking: ക്യാപ്റ്റൻസി മാത്രമല്ല ടീമിലും ഉണ്ടാകില്ല; സൂര്യകുമാർ പുറത്തേക്ക്, തലപ്പത്തേക്ക് സഞ്ജു?