1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia beat Pakistan in Second ODI

Australia vs Pakistan: പകരംവീട്ടി ഓസ്‌ട്രേലിയ; പാക്കിസ്ഥാനു തോൽവി

ഒൻപത് ഓവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയൻ പേസർ നഥാൻ ഏലിസ് ആണ് കളിയിലെ താരം

Australia vs Pakistan
Australia vs Pakistan

Australia vs Pakistan: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്കു ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 41 റൺസിനാണ് ഓസീസ് ആതിഥേയതെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 190 നു ഓൾഔട്ട് ആയി. 
 
ഒൻപത് ഓവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയൻ പേസർ നഥാൻ ഏലിസ് ആണ് കളിയിലെ താരം. മാത്യു ഷോർട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാത്യു കുന്നെമൻ, ആദം സാംപ, തൻവീർ സങ്ക എന്നിവർക്കു ഓരോ വിക്കറ്റ്. 
 
74 പന്തിൽ അഞ്ച് ഫോർ സഹിതം 51 റൺസെടുത്ത നായകൻ ജോഷ് ഇഗ്ലിസ് ആണ് ഓസ്‌ട്രേലിയയുടെ ജയത്തിൽ നിർണായകമായത്. കാമറൂൺ ഗ്രീൻ 92 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 53 റൺസുമായി ഓസീസിന്റെ ടോപ് സ്‌കോററായി. മാത്യു റെൻഷ 43 പന്തിൽ 43 റൺസെടുത്തു. ഒലിവർ പീക്ക് 32 പന്തിൽ 31 റൺസ് നേടി. 
 
ഒന്നാം ഏകദിനത്തിൽ പാക്കിസ്ഥാനായിരുന്നു ജയം. 
About Writer
WEBDUNIA