1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India to play 53 International matches in span of one year

ഇന്ത്യൻ ക്രിക്കറ്റിന് ഇനി വിശ്രമമില്ലാ ദിവസങ്ങൾ, 2027 ഐപിഎൽ വരെ ഇന്ത്യ കളിക്കുന്നത് 53 രാജ്യാന്തര മത്സരങ്ങൾ!

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്രമമില്ലാത്ത ക്രിക്കറ്റ് കലണ്ടറിന് ജൂണ്‍ ആറ് മുതല്‍ തുടക്കമാവുന്നു.

Indian cricket
ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്രമമില്ലാത്ത ക്രിക്കറ്റ് കലണ്ടറിന് ജൂണ്‍ ആറ് മുതല്‍ തുടക്കമാവുന്നു.  10 ടെസ്റ്റ് മത്സരങ്ങളടക്കം ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ ടീമിന് മുന്നില്‍ 53 മത്സരങ്ങളാണുള്ളത്. 2027ലെ ഏകദിന ലോകകപ്പ് ഇന്ത്യ ലക്ഷ്യമിടുമ്പോള്‍ തിരക്കേറിയ ക്രിക്കറ്റ് ഫിക്‌സ്ചര്‍ കളിക്കാരുടെ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേറിയതാണ്. ടി20 ക്രിക്കറ്റില്‍ പ്രതിഭകളുടെ ധാരാളിത്തമുള്ളതിനാല്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റിലാകും വിശ്രമം അനുവദിക്കുക എന്നാണ് സൂചന. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2027ലെ ഏകദിന ലോകകപ്പ് എന്നിവയാണ് നിലവില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
 
ജൂണ്‍ 6ന് അഫ്ഗാനെതിരെ ഇന്ത്യയില്‍ ഒരു ടെസ്റ്റും 3 ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുക. പിന്നീട് ശ്വാസം വിടാന്‍ പോലും സമയമില്ലാത്ത രീതിയിലാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഫിക്‌സ്ചര്‍. അഫ്ഗാന്‍ പരമ്പരയ്ക്ക് ശേഷം അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, യുഎഇ, സിംബാബ്വെ, വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ് പര്യടനങ്ങളാണുള്ളത്. ഓസ്‌ട്രേലിയക്കെതിരെ ഓസീസില്‍ വെച്ച് 5 മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങളും ഫിക്‌സ്ചറിലുണ്ട്. 10 ടെസ്റ്റ് മത്സരങ്ങള്‍, 20 ഏകദിനങ്ങള്‍, 23 ടി20 മത്സരങ്ങളാണ് ഒരു വര്‍ഷത്തില്‍ ഇന്ത്യ കളിക്കുക. 2027ലെ ഏകദിന ലോകകപ്പ് ടീമിനെ തയ്യാറാക്കുക എന്നതാണ് നിലവില്‍ ബിസിസിഐയുടെ മുന്നിലുള്ള പ്രധാനദൗത്യം. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുമ്പോഴും രോഹിത്തിന്റെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുത്താകും ടീമിലെ സ്ഥാനം നിശ്ചയിക്കുക.ഈ കാലയളവില്‍ പ്രധാനതാരങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ നോക്കുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഗൗതം ഗംഭീറിന് ശേഷം ആര് പരിശീലകനാകും, നെഹ്റ വരണമെന്ന് സഞ്ജയ് മഞ്ജരേക്കർ