അനുബന്ധ വാര്‍ത്തകള്‍
- ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ
- Vaibhav Sooryavanshi's Wicket: 'അവന്റെ തലയിലേക്ക് ബൗൺസർ'; നെഹ്റയുടെ 'ട്രിക്ക്' ഫലംകണ്ടു, ആഘോഷിച്ച് സിറാജ് (വീഡിയോ)
- അന്ന് കളിക്കാരനെന്ന നിലയിൽ, ഇന്ന് പരിശീലകനായും അപൂർവനേട്ടം സ്വന്തമാക്കി ഗൗതം ഗംഭീർ
- Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി
- അങ്ങനെ ഒന്ന് നടന്നിട്ടില്ല, ടെസ്റ്റ് ഫോർമാറ്റിൽ കോച്ചാകാൻ വിവിഎസ് ലക്ഷ്മണെ സമീപിച്ചെന്ന വാർത്തകൾ തള്ളി ബിസിസിഐ
ഗൗതം ഗംഭീറിന് ശേഷം ആര് പരിശീലകനാകും, നെഹ്റ വരണമെന്ന് സഞ്ജയ് മഞ്ജരേക്കർ
ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനമൊഴിഞ്ഞാല്‍ നെഹ്റയെ പരിഗണിക്കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം.
ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനോട് പരാജയപ്പെട്ടെങ്കിലും മുഖ്യ പരിശീലകനെന്ന നിലയില്‍ ആശിഷ് നെഹ്റയ്ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 3 തവണ ഗുജറാത്തിനെ പ്ലേ ഓഫിലെത്തിച്ച നെഹ്റയെ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍. ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനമൊഴിഞ്ഞാല്‍ നെഹ്റയെ പരിഗണിക്കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം.
2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധിയെങ്കിലും ഇത് 2028ലെ ടി20 ലോകകപ്പ് വരെയും നീട്ടാന്‍ സാധ്യതയുണ്ട്. ഗംഭീര്‍ സ്ഥാനമൊഴിഞ്ഞാല്‍ ഓപ്ഷനായി നെഹ്റയെ കണക്കാക്കണമെന്നാണ് മഞ്ജരേക്കറുടെ ആവശ്യം. മികച്ച റെക്കോര്‍ഡാണ് പരിശീലകനെന്ന നിലയില്‍ നെഹ്റയ്ക്കുള്ളത്. പ്രാക്റ്റിക്കലായ ക്രിക്കറ്ററാണ് നെഹ്റ. കളിയെ വൈകാരികമായി കാണുന്നതിനേക്കാള്‍ ടീമിന്റെ പ്രശ്നങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാനും അത് പരിഹരിക്കാനും നെഹ്റയ്ക്കാകും. വിജയങ്ങളുടെ ക്രെഡിറ്റ് എടുക്കാതെ പിന്നില്‍ നിന്ന് ജോലി ചെയ്യാനിഷ്ടപ്പെടുന്ന വ്യക്തിത്വമാണ് നെഹ്റയെന്നും മഞ്ജരേക്കര്‍ പറയുന്നു.