അനുബന്ധ വാര്‍ത്തകള്‍
- Suryakumar Yadav : സൂര്യ കത്തിക്കയറി, ലോകകപ്പിന് മുൻപ് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസം, ഇനി എതിരാളികൾക്ക് ഒന്നും എളുപ്പമല്ല
- ടെസ്റ്റ് ടീമിൽ കയറാൻ ഇത് മതിയോ?, സിറാജിനെ പറത്തി സർഫറാസ്, രഞ്ജിയിൽ വെടിക്കെട്ട് ഡബിൾ സെഞ്ചുറി
- ആരോടാണ് വില പേശുന്നത്, ഐസിസിയോടോ?, രാഷ്ട്രീയം കളിച്ചപ്പോൾ നഷ്ടമുണ്ടായത് ബംഗ്ലാദേശ് ക്രിക്കറ്റിന് മാത്രം
- പരിക്ക് തുണയായോ? , ലോകകപ്പിനുള്ള ടി20 ടീമിൽ റിക്കെൽട്ടനും സ്റ്റബ്സും
- വിജയം തുടരാൻ ഇന്ത്യ, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാനും നിർണായകം
Sanju Samson : ഇതാണോ നിങ്ങളുടെ ഷോട്ട് സെലക്ഷൻ?, ബെഞ്ചു സാംസണാകാൻ അധികം സമയം വേണ്ട, സഞ്ജുവിനെതിരെ സോഷ്യൽ മീഡിയ
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ മലയാളി താരം സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. നാഗ്പൂരില്‍ 10 റണ്‍സെടുത്ത് പുറത്തായ സഞ്ജു ഇന്നലെ 6 റണ്‍സിനാണ് മടങ്ങിയത്. മത്സരത്തില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ സഞ്ജു നല്കിയ അനായാസ ക്യാച്ച് ന്യൂസിലന്‍ഡ് ഫീല്‍ഡര്‍ ഡെവോണ്‍ കോണ്‍വെ കൈവിട്ടിരുന്നു. വീണുകിട്ടിയ ലൈഫ് മുതലാക്കാനാകാതെ മോശം ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്.
വിക്കറ്റ് കീപ്പിങ്ങിലും മോശം പ്രകടനമാണ് സഞ്ജു നടത്തിയത്. അതേസമയം ഇഷാന് കിഷന് ബാറ്റിങ്ങില്‍ തകര്‍ത്താടിയതോടെ ലോകകപ്പിലെ സഞ്ജുവിന്റെ സ്ഥാനം ചോദ്യചിഹ്നത്തിലായിരിക്കുകയാണ്. മത്സരത്തില്‍ സഞ്ജു പുറത്തായ രീതിയാണ് പല ആരാധകരെയും പ്രകോപിപ്പിച്ചിരിക്കുന്നത്.പ്രതിഭയുള്ള താരമായിട്ടും ലഭിക്കുന്ന അവസരങ്ങള്‍ സഞ്ജു മുതലാക്കുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. രണ്ടാം ടി20യില്‍ ഒരു അനായാസ ക്യാച്ചും സഞ്ജു നഷ്ടപ്പെടുത്തിയിരുന്നു.
ലോകകപ്പിന് ദിവസങ്ങള്‍ മുന്‍പ് നടക്കുന്ന പരമ്പരയായതിനാല്‍ തന്നെ ന്യൂസിലന്‍ഡ് പരമ്പര സഞ്ജു സാംസണിന് ഏറെ നിര്‍ണായകമാണ്. പരമ്പരയിലെ ഓരോ ഇന്നിങ്ങ്സുകളും ലോകകപ്പിലെ ഇടത്തെ തന്നെ ബാധിക്കുമെന്ന സാഹചര്യത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കില്‍ മാത്രമെ സഞ്ജുവിന് ടീമില്‍ നിലനില്‍ക്കാനാവു. ഇന്നലെ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിനായേനെ. എന്നാല്‍ തുടര്‍ പരാജയമായതോടെ സഞ്ജുവിന്റെ സെലക്ഷന് തന്നെ ചോദ്യചിഹ്നത്തിലായിരിക്കുകയാണ്.