1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar yadav ends 468 days run drought with stunning 50+

Suryakumar Yadav : സൂര്യ കത്തിക്കയറി, ലോകകപ്പിന് മുൻപ് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസം, ഇനി എതിരാളികൾക്ക് ഒന്നും എളുപ്പമല്ല

Suryakumar Yadav, Cricket News,India vs Newzealand,സൂര്യകുമാർ യാദവ്, ക്രിക്കറ്റ് വാർത്ത, ഇന്ത്യ- ന്യൂസിലൻഡ്
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ആധികാരികമായ വിജയവുമായി ഇന്ത്യ. വെറും 6 ഓവറില്‍ ഓപ്പണര്‍ ബാറ്റര്‍മാര്‍ രണ്ടുപേരും പുറത്തായിട്ടും ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറിലാണ് ഇന്ത്യ മറികടന്നത്. 32 പന്തില്‍ 76 റണ്‍സുമായി ഇഷാന്‍ കിഷനും 37 പന്തില്‍ 82 റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 23 ഇന്നിങ്ങ്‌സുകളുടെയും 468 ദിവസങ്ങളുടെയും ഇടവേളയ്ക്ക് ശേഷമാണ് ടി20 ഫോര്‍മാറ്റില്‍ സൂര്യ ഒരു അര്‍ധസെഞ്ചുറി കണ്ടെത്തുന്നത്.
 
ന്യൂസിലന്‍ഡിനെതിരെ തകര്‍ത്തടിച്ച സൂര്യ തന്റെ കരിയറിലെ 22മത്തെ ടി20 അര്‍ധസെഞ്ചുറിയാണ് നേടിയത്. ഒരറ്റത്ത് ഇഷാന്‍ തകര്‍ത്തടിക്കുമ്പോള്‍ പതിയെ ഇന്നിങ്ങ്‌സ് ആരംഭിച്ച സൂര്യ വെറും 23 പന്തിലാണ് അര്‍ധസെഞ്ചുറി കുറിച്ചത്. 2024ല്‍ ബംഗ്ലാദേശിനെതിരായ അര്‍ധസെഞ്ചുറി പ്രകടനത്തിന് ശേഷം താരത്തിന്റെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. 2025ല്‍ 21 മത്സരങ്ങളില്‍ നിന്ന് 13.62 ശരാശരിയില്‍ 218 റണ്‍സ് മാത്രമായിരുന്നു സൂര്യ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ റായ്പൂരില്‍ പഴയ വീര്യം വീണ്ടെടുത്ത താരം 37 പന്തില്‍ നിന്നും 82 റണ്‍സാണ് അടിച്ചുകൂട്ടിയത്. 9 ഫോറും 4 സിക്‌സറും അടങ്ങുന്നതായിരുന്നു സൂര്യയുടെ പ്രകടനം.
 
 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സൂര്യകുമാര്‍ യാദവ് കൂടി പഴയ ബാറ്റിംഗ് ഫോം വീണ്ടെടുക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സൂര്യയുടെ പ്രകടന മികവില്‍ 299 റണ്‍സ് വിജയലക്ഷ്യം 15.2 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍ കൂടി ഫോമിലെത്തുകയാണെങ്കില്‍ ലോകകപ്പില്‍ എതിരാളികള്‍ക്ക് പേടിസ്വപ്നമാകാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഉറപ്പാണ്.
 
അടുത്ത ലേഖനം
ഇഷാനോട് സത്യത്തിൽ ദേഷ്യം തോന്നി, അവൻ ഉച്ചയ്ക്ക് എന്താണ് കഴിച്ചതെന്നറിയില്ല, മത്സരശേഷം ചിരിപടർത്തി സൂര്യ