1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shreyas Iyer Ireland vs India Match

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ നിറംമങ്ങി ശ്രേയസ്; തിളങ്ങാതെ സഞ്ജുവും

183 റൺസ് ചേസ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യക്ക് നായകൻ ശ്രേയസ് അയ്യരുടെ വിക്കറ്റ് അടക്കം മൂന്ന് വിക്കറ്റുകളാണ് സ്‌കോർ ബോർഡിൽ 60 റൺസ് ആയപ്പോൾ നഷ്ടമായത്

Shreyas Iyer
Shreyas Iyer

അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ നിരാശപ്പെടുത്തി നായകൻ ശ്രേയസ് അയ്യർ. ട്വന്റി 20 ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരത്തിൽ താരം ഒറ്റയക്കത്തിനു പുറത്തായി. 
 
183 റൺസ് ചേസ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യക്ക് നായകൻ ശ്രേയസ് അയ്യരുടെ വിക്കറ്റ് അടക്കം മൂന്ന് വിക്കറ്റുകളാണ് സ്‌കോർ ബോർഡിൽ 60 റൺസ് ആയപ്പോൾ നഷ്ടമായത്. ഏഴ് പന്തുകൾ നേരിട്ട ശ്രേയസ് മൂന്ന് റൺസുമായി കൂടാരം കയറുകയായിരുന്നു. ഒരു ബൗണ്ടറി പോലും നേടാനായില്ല. 
 
മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു നാല് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. സഞ്ജുവിനെ അയർലൻഡ് പേസർ ജയ് മൂൻഡ്ര ബൗൾഡ് ആക്കുകയായിരുന്നു
 
അടുത്ത ലേഖനം
France vs Norway : ഇന്ന് ഇടിവെട്ട് പോരാട്ടം, ഹാളണ്ടും എംബാപ്പെയും നേർക്കുനേർ, ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?