France vs Norway : ഇന്ന് ഇടിവെട്ട് പോരാട്ടം, ഹാളണ്ടും എംബാപ്പെയും നേർക്കുനേർ, ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാർ?
ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സ് ഇന്ന് നോര്‍വെയെ നേരിടും.
ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സ് ഇന്ന് നോര്‍വെയെ നേരിടും. രാത്രി 12:30ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ സാധിക്കുമെന്നെതിനാല്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. സൂപ്പര്‍ താരങ്ങളായ എര്‍ലിങ് ഹാളണ്ടും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്നു എന്നതിനാല്‍ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട പോരാട്ടമാകും ഇന്ന് നടക്കുക.
നിലവില്‍ 4 ഗോളുകള്‍ വീതം നേടിയ ഹാളണ്ടും കിലിയന്‍ എംബാപ്പെയും ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ 2 ഗോളുകള്‍ നേടിയാല്‍ ലയണല്‍ മെസ്സിയെ പിന്തള്ളാന്‍ ഇരുവര്‍ക്കും അവസരമുണ്ട്. സെനഗലിനെയും ഇറാഖിനെയും തോല്‍പ്പിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നിലവിലെ സാധ്യതകള്‍ പ്രകാരം ശക്തമായ ഫ്രാന്‍സിനെതിരെ വിജയിക്കുക നോര്‍വെയ്ക്ക് ദുഷ്‌കരമാണ്.
എംബാപ്പെ, ഒസ്മാന്‍ ഡെംബലെ, ബാര്‍കോളോ, ഒലീസെ, ഡിസെയ്‌റ് ഡൗ തുടങ്ങിയ ശക്തമായ നിരയാണ് ഫ്രാന്‍സിനുള്ളത്. പരിചയസമ്പന്നനായ ദിദിയര്‍ ദെഷാമ്പ്‌സാണ് പരിശീലകനെന്നതും ഫ്രാന്‍സിന് തുണയാകും. അതേസമയം ഒഡേഗാര്‍ഡ്, സൊര്‍ലോത്ത്, ഹാളണ്ട് എന്നിവരിലാണ് നോര്‍വെയുടെ പ്രതീക്ഷകള്‍.ALSO READ: ഫ്രാൻസ്, അർജൻ്റീന, പോർച്ചുഗൽ.. 2 ദിവസങ്ങളിൽ വമ്പൻ ടീമുകളുടെ മത്സരം, ആരാധകർക്ക് ഉറക്കമില്ലാത്ത രാത്രികൾ