1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma ODI World Cup Prediction

Rohit Sharma: ലോകകപ്പ് കളിക്കാൻ ഈ ഫോം മതിയോ? രോഹിത്തിന്റെ സാധ്യത തുലാസിൽ

Rohit Sharma, Rohit Sharma Future, Rohit Sharma Retire, Rohit Sharma Retirement, Rohit Sharma India, Rohit Sharma and Virat Kohli
Rohit Sharma

Rohit Sharma: 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യയുടെ മുതിർന്ന താരം രോഹിത് ശർമയുടെ സാധ്യത തുലാസിൽ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ താരത്തിന്റെ മോശം പ്രകടനം ആരാധകരെയും നിരാശപ്പെടുത്തുകയാണ്. 
 
നാല് കളികളിൽ നിന്ന് 30 റൺസാണ് രോഹിത് നേടിയത്. 0, 23, 0, 7 എന്നിങ്ങനെയാണ് ന്യൂസിലൻഡ് പര്യടനത്തിലെ രോഹിത്തിന്റെ വ്യക്തിഗത സ്‌കോറുകൾ. 7.5 ആണ് ശരാശരി. 
 
ബൗളിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ രോഹിത്തിന് മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല. അതേസമയം നേരത്തെ ഇന്ത്യയിൽ വെച്ച് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 32, 101, 92 എന്നിങ്ങനെയാണ് രോഹിത് സ്‌കോർ ചെയ്തത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ലണ്ടനിൽ വെച്ച് രോഹിത് സെഞ്ചുറി നേടിയിരുന്നു. Also Read: 'മേലിൽ ജയറാമിനോട് സംസാരിക്കരുത്'; പാർവതിക്ക് അമ്മയുടെ താക്കീത്, ഹംസമായി ഉർവശി
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഏകദിനത്തിൽ 50 ഫിഫ്റ്റി, റെക്കോർഡ് നേട്ടമിട്ട് ജോ റൂട്ട്