1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. BCCI to sack Suryakumar Yadav as T20 captain, Shreyas iyer as top replacement

ഇന്ത്യൻ ടീമിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സൂര്യ തെറിക്കും, പകരം ക്യാപ്റ്റനായി ശ്രേയസ് അയ്യർ

ഐപിഎല്ലിലും സൂര്യ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

Suryakumar Yadav
ഇന്ത്യന്‍ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണി നടത്താന്‍ ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്നും ബിസിസിഐ നീക്കാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎല്ലിലും സൂര്യ മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ലോകകപ്പ് നേടികൊടുത്ത നായകനാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാര്യമായ പ്രകടനങ്ങളൊന്നും നടത്താന്‍ സൂര്യകുമാര്‍ യാദവിനായിട്ടില്ല.
 
 സൂര്യകുമാര്‍ യാദവിന് പകരം ഐപിഎല്ലില്‍ പഞ്ചാബില്‍ നായകനായി തിളങ്ങുന്ന ശ്രേയസ് അയ്യരെ ടി20 നായകസ്ഥാനത്തേക്ക് എത്തിക്കാനാണ് ബിസിസിഐ നീക്കം. 2028ലെ ടി20 ലോകകപ്പ്, ഒളിമ്പിക്‌സ് വരെ നായകനായി തുടരാന്‍ സൂര്യകുമാര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അനുകൂലമായ നിലപാടല്ല സെലക്ടര്‍മാര്‍ക്കുള്ളത്. ടി20 ഫോര്‍മാറ്റില്‍ ഒരു പരമ്പര പോലും സൂര്യക്യമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യ തോറ്റിട്ടില്ല. ലോകകപ്പില്‍ 9 ഇന്നിങ്ങ്‌സില്‍ നിന്ന് 242 റണ്‍സ് നേടിയെങ്കിലും ഇതില്‍ 84 റണ്‍സും അമേരിക്കയ്‌ക്കെതിരെയായിരുന്നു. ഐപിഎല്ലില്‍ 10 മത്സരങ്ങളില്‍ നിന്ന് 195 റണ്‍സ് മാത്രമാണ് സൂര്യയുടെ പേരിലുള്ളത്.
 
 അതേസമയം കഴിഞ്ഞ 2 വര്‍ഷമായി ദേശീയ ടി20 ടീമിന് പുറത്താണ് ശ്രേയസ്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനങ്ങളും നായകമികവുമാണ് ശ്രേയസിനെ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സഹായിച്ചത്. സീസണില്‍ പഞ്ചാബിനായി 9 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 333 റണ്‍സാണ് ശ്രേയസ് നേടിയിട്ടുള്ളത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?