തകർപ്പൻ ഫോമിലാണല്ലോ, തുടർച്ചയായി ആറാം ഏകദിനത്തിലും റൂട്ടിന് 50+ സ്കോർ!
ഇന്ത്യക്കെതിരെ ലോര്‍ഡ്‌സ് ടെസ്റ്റിലും അര്‍ധസെഞ്ചുറി നേടിയതോടെ തുടര്‍ച്ചയായ 6 ഏകദിനങ്ങളില്‍ 50+ സ്‌കോറുകള്‍ കണ്ടെത്തുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്ററായി ജോ റൂട്ട്. ലോര്‍ഡ്‌സ് ഏകദിനത്തില്‍ 49 പന്തില്‍ 74 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. 61,75,111 നോട്ടൗട്ട്,76 നോട്ടൗട്ട്, 99 നോട്ടൗട്ട്,74 നോട്ടൗട്ട് എന്നിങ്ങനെയാണ് ജോ റൂട്ടിന്റെ അവസാന 6 ഇന്നിങ്ങ്‌സുകളിലെ സ്‌കോറുകള്‍.
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 76 റണ്‍സും രണ്ടാം ഏകദിനത്തില്‍ പുറത്താകാതെ 99 റണ്‍സും റൂട്ട് നേടിയിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരുതവണ പോലും പുറത്താകാതെ 249 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. പരമ്പരയിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടതും ജോ റൂട്ട് ആയിരുന്നു.
ലോര്‍ഡ്‌സിലെ നിര്‍ണായക മത്സരത്തില്‍ ബെന്‍ ഡക്കറ്റ് - ജേക്കബ് ബേഥല്‍ സഖ്യം നേടിയ 192 റണ്‍സിന്റെ ഓപ്പണിങ് സഖ്യം ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കിയിരുന്നു. ഡെക്കറ്റ് 141 റണ്‍സും ബേഥല്‍ 91 റന്‍സുമാണ് മത്സരത്തില്‍ നേടിയത്. മത്സരത്തിന്റെ അവസാന ഓവറുകളില്‍ ജോ റൂട്ടും ജോസ് ബട്ട്ലറും തകര്‍ത്തടിച്ചതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 387 റണ്‍സിലെത്തിയത്.