2-3 കളിയായാൽ അപ്പോൾ പരിക്ക്, ലോകകപ്പ് അടുക്കുമ്പോൾ ബൗളർമാരെ പറ്റി ആശങ്ക പ്രകടിപ്പിച്ച് ഗിൽ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടമായതിന് ഇന്ത്യന്‍ ബൗളര്‍മാരുടെ ഫിറ്റ്‌നസില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍. 2027ലെ ഏകദിന ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ടീം നടത്തുന്ന സാഹചര്യത്തിലാണ് ഗില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചത്. ഓരോ രണ്ടോ മൂന്നോ മത്സരങ്ങള്‍ക്കൊരിക്കല്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്താകുന്ന സാഹചര്യം തുടരുകയാണെങ്കില്‍ ലോകകപ്പ് പോലുള്ള ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്ക് വിജയിക്കാനാകില്ലെന്ന ആശങ്കയാണ് ഗില്‍ പരസ്യമാക്കിയത്.
നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡിനെ നോക്കുകയാണെങ്കില്‍ മുന്‍പ് പ്രഖ്യാപിച്ച താരങ്ങളില്‍ അഞ്ച് പേരെങ്കിലും പരിക്കിനെ തുടര്‍ന്ന് പുറത്തായെന്ന് ഗില്‍ പറയുന്നു. ടി20 സീരീസിനിടെ ഹര്‍ഷിത് റാണയ്ക്ക് ഹാംസ്ട്രിംഗ് പരിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാം ഏകദിനത്തില്‍ വാഷിങ്ങ്ടണ്‍ സുന്ദറും ജസ്പ്രീത് ബുമ്രയും പരിക്കിന്റെ പിടിയിലായി. നേരത്തെ പ്രഖ്യാപിച്ച ഇലവനില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഉള്‍പ്പെട്ടിരുന്നെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നം കാരണം താരവും ടീമില്‍ നിന്ന് പുറത്തായിരുന്നു.
ഓരോ രണ്ടോ മൂന്നോ കളികള്‍ക്കിടെ ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കുന്നതിനാല്‍ വ്യത്യസ്തമായ കോമ്പിനേഷനുകളാണ് ഓരോ മത്സരത്തിലും പരീക്ഷിച്ചതെന്നും ഇങ്ങനെയാണ് ഫിറ്റ്‌നസെങ്കില്‍ എങ്ങനെയാണ് ലോകകപ്പിനായി തയ്യാറെടുക്കുക എന്നതാണ് ഗില്ലിന്റെ ചോദ്യം. അടുത്തിടെ ഐസിസി ലോകകപ്പ് പാറ്റേണ്‍ കൂടി മാറ്റം വരുത്തിയതോടെ ടീമുകള്‍ക്ക് ഇക്കുറി കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായി വരും. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ നായകന്‍ തന്റെ ആശങ്ക തുറന്നുപറഞ്ഞത്.