എല്ലാം ബൗളർമാരുടെ കുറ്റം, തോൽവിയിൽ കൈയൊഴിഞ്ഞ് ശുഭ്മാൻ ഗിൽ
ഇംഗ്ലണ്ടിനോട് ഏകദിന പരമ്പര തോറ്റതിന് പിന്നാലെ ബൗളർമാർക്കെതിരെ തിരിഞ്ഞ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിലെ പരാജയത്തിന്റെ കാരണം ബൗളര്‍മാരുടെ മോശം പ്രകടനമെന്ന് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 387 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും 27 റണ്‍സിന്റെ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. 3 മത്സരങ്ങളുടെ പരമ്പരയും തോല്‍വിയോടെ ഇന്ത്യ കൈവിട്ടിരുന്നു.
ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോള്‍ മത്സരത്തിന്റെ 45മത്തെ ഓവര്‍ വരെയും ഇന്ത്യ ചിത്രത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് വന്ന 5 മോശം ഓവറുകളിലാണ് ഇന്ത്യ മത്സരം കൈവിട്ടതെന്നും ഗില്‍ വ്യക്തമാക്കി.40 ഓവറുകള്‍ വിക്കറ്റുകള്‍ കാര്യമായി നഷ്ടമായില്ലെങ്കില്‍ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടിയത്. ഓവറില്‍ 6-6.5 റണ്‍സ് കണ്ടെത്തുകയും വേണമായിരുന്നു. ഗില്‍ പറഞ്ഞു. അതേസമയം രോഹിത്തിന്റെ സെഞ്ചുറി പ്രകടനത്തെ ഗില്‍ പ്രസംസിച്ചു. ALSO READ: ഇന്ത്യ തോറ്റെങ്കിലും ഹിറ്റ്മാൻ ഹിറ്റായി, റെക്കോർഡുകൾ കടപുഴക്കി, വിരമിക്കൽ അഭ്യൂഹങ്ങൾക്കും അന്ത്യം