അനുബന്ധ വാര്ത്തകള്
- Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?
- ജനുവരിയോടെ സ്ഥാനമൊഴിയും, ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ലയണൽ സ്‌കലോണി
- Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്ലൈഫ്
- വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)
- കളിച്ച് ജയിക്കാനായില്ല, ഫൈനൽ വിസിലിന് പിന്നാലെ നിയന്ത്രണം വിട്ട് പരേഡസ്, സ്പാനിഷ് താരങ്ങൾക്ക് നേരെ കൈയ്യേറ്റം, റെഡ് കാർഡ്
'എന്റെ ആത്മാവിനെ വേദനിപ്പിക്കുന്നു; പൊട്ടിക്കരഞ്ഞ് സ്‌കലോണി (വീഡിയോ)
ഈ ടീം ഇതുവരെ എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചു എന്നതിനെ കുറിച്ച് എല്ലാവർക്കും അറിയാം
Scaloni
ലോകകപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കവെ പൊട്ടിക്കരഞ്ഞ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. ഈ തോൽവി തന്റെ ആത്മാവിനെ വേദനിപ്പിക്കുന്നുവെന്ന് സ്‌കലോണി പറഞ്ഞു. പരിശീലക സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായി ചർച്ചകൾ നടക്കുമെന്ന് മാത്രമാണ് സ്‌കലോണി പറഞ്ഞത്.
' ഞാൻ മത്സരശേഷം മെസിയോട് സംസാരിച്ചിട്ടില്ല, അദ്ദേഹം എന്നോടും. ഞാൻ അസോസിയേഷൻ പ്രസിഡന്റുമായി സംസാരിക്കും. ഭാവിയെ കുറിച്ച് എനിക്ക് കൃത്യമായ ചിന്തയുണ്ട്. പരിശീലന കാലാവധി ഈ വർഷം ഡിസംബറിലാണ് അവസാനിക്കുന്നത്, അത് വരെ തീർച്ചയായും തുടരും. മറ്റു കാര്യങ്ങളെ കുറിച്ച് സംസാരിക്കും,' സ്‌കലോണി പറഞ്ഞു.
ഈ ടീം ഇതുവരെ എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചു എന്നതിനെ കുറിച്ച് എല്ലാവർക്കും അറിയാം. എന്റെ ടീം തീർച്ചയായും പോരാളികളായിരുന്നു. വളരെ മികച്ച ടീമിന്റെ കൂടെയാണ് ഞങ്ങൾ മത്സരിച്ചു തോറ്റത് - സ്‌പെയിനെ പുകഴ്ത്താനും അർജന്റീന പരിശീലകൻ മറന്നില്ല.Lionel Scaloni broke down in tears and couldnt finish his press conference.
— MC (@CrewsMat10) July 19, 2026
This is honestly a tough watch. pic.twitter.com/EkEzYwuAVI