അനുബന്ധ വാര്‍ത്തകള്‍
- ദ്രാവിഡിനെ മറികടക്കാം, സച്ചിനും കോലിയ്ക്കും പിറകിൽ മൂന്നാം സ്ഥാനം, വമ്പൻ റെക്കോർഡ് ലക്ഷ്യമിട്ട് രോഹിത് ശർമ
- ആൺകുട്ടികൾ തോറ്റപ്പോൾ പെൺകുട്ടികൾ ചരിത്രം എഴുതുന്നു, ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായ യാസ്തിക ഭാട്ടിയ
- ടെസ്റ്റ് പരിശീലകസ്ഥാനത്ത് നിന്നും ബ്രണ്ടൻ മക്കല്ലത്തെ പുറത്താക്കി, പകരക്കാരനായി പരിഗണിക്കുന്നവരിൽ രാഹുൽ ദ്രാവിഡും!
- യാതൊരു പ്ലാനുമില്ല, എന്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ചെയ്യുന്നത്?, നശിപ്പിക്കുന്നത് സഞ്ജുവിന്റെയും വൈഭവിന്റെയും കരിയര്‍!
- ഒറ്റ പരമ്പര കൊണ്ട് സൂര്യവംശിയുടെ ആത്മവിശ്വാസം ഇല്ലാതെയാക്കി, ഗംഭീറിനും മാനേജ്മെന്റിനുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ
Ravichandran Ashwin: ഇംഗ്ലണ്ട് പരിശീലകനായി രവിചന്ദ്രൻ അശ്വിനോ?
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ചർച്ചകളിൽ അശ്വിന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത
Ravichandran Ashwin: ഇംഗ്ലണ്ട് രാജ്യാന്തര ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ഫോർമാറ്റ് പരിശീലകനായി ഇന്ത്യയുടെ മുൻതാരം രവിചന്ദ്രൻ അശ്വിൻ എത്തിയേക്കുമെന്നത് വ്യാജ പ്രചരണം. ചില മാധ്യമങ്ങൾ അടക്കം അശ്വിനുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഈ റിപ്പോർട്ടുകൾ നിഷേധിച്ചു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ചർച്ചകളിൽ അശ്വിന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അശ്വിൻ യുഎസ്എയിൽ എത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രതിനിധികളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ ഇത്തരത്തിലൊരു ചർച്ചയും നടന്നിട്ടില്ല. താൻ കളിക്കാൻ പോകുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ചില വാണിജ്യ ആവശ്യങ്ങൾക്കു വേണ്ടിയാണ് താരം യുഎസ്എയിൽ എത്തിയത്.
വിദേശ ലീഗുകളിൽ കളിക്കാനാണ് അശ്വിൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. വിദേശ ലീഗുകൾ കളിക്കുമ്പോൾ രാജ്യാന്തര ടീമിന്റെ പരിശീലകനാകാൻ സാധ്യമല്ല. മാത്രമല്ല അശ്വിൻ ഇതുവരെ പരിശീലക കുപ്പായം അണിഞ്ഞിട്ടുമില്ല. ആഭ്യന്തര ലീഗുകളിൽ പോലും ഒരു ടീമിനെ പരിശീലിപ്പിക്കാത്ത അശ്വിനെ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രധാനികളായ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ഉത്തരവാദിത്തം ഏൽപ്പിക്കുക അസാധ്യമാണ്.
ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് റെഡ് ബോൾ ക്രിക്കറ്റ് പരിശീലകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പരിശീലകനായുള്ള ചർച്ചകൾ നടക്കുന്നത്. കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് മക്കല്ലത്തിന്റെ പടിയിറക്കം.