അനുബന്ധ വാര്‍ത്തകള്‍
- 15 വയസ്സാണ്, അന്താരാഷ്ട്ര ക്രിക്കറ്റ് മറ്റൊന്നാണ്, വൈഭവിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ക്ഷമ കാണിക്കുവെന്ന് സൗരവ് ഗാംഗുലി
- ആദ്യം ബാറ്റർമാരെ ഗംഭീർ വിശ്വസിക്കണം, പിച്ച് വെച്ചല്ല വിജയിക്കേണ്ടത്, ടെസ്റ്റ് 3 ദിവസം കൊണ്ടല്ല 5 ദിവസം കൊണ്ട് തീർക്കേണ്ട കളി: സൗരവ് ഗാംഗുലി
- ഇത് ഗംഭീർ ആവശ്യപ്പെട്ട പിച്ച്, ഈഡൻ ഗാർഡൻസ് തോൽവിയിൽ പ്രതികരിച്ച് ഗാംഗുലി
- കായികക്ഷമതയും ഫോമും തെളിയിച്ച് കഴിഞ്ഞു, എന്താണ് ഷമിയെ പരിഗണിക്കാത്തത്? ചോദ്യം ചെയ്ത് ഗാംഗുലി
- Rohit Sharma: ഗാംഗുലിയെ മറികടന്ന് രോഹിത്; നിര്‍ണായക സമയത്ത് അര്‍ധ സെഞ്ചുറി
Natwest Trophy 2002: പറ്റില്ലെന്ന് സച്ചിൻ തറപ്പിച്ചു പറഞ്ഞു, ചെയ്തിരിക്കുമെന്ന് ഗാംഗുലി; ആ വിഖ്യാത സെലിബ്രേഷൻ നടന്നത് ഇങ്ങനെ (വീഡിയോ)
ബാൽക്കണിയിലുള്ള എല്ലാ താരങ്ങളും ജേഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തണമെന്നായിരുന്നു നായകൻ ഗാംഗുലിയുടെ ആഗ്രഹം
Sourav Ganguly Natwest Celebration: ഇന്ത്യയുടെ 2002 ലെ നാറ്റ് വെസ്റ്റ് ട്രോഫി വിജയത്തിനു 24 വയസ് തികഞ്ഞിരിക്കുകയാണ്. ശക്തരായ ഇംഗ്ലണ്ടിനെ ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിൽ തോൽപ്പിച്ചാണ് ഇന്ത്യ നാറ്റ് വെസ്റ്റ് കിരീടം സ്വന്തമാക്കിയത്. സൗരവ് ഗാംഗുലിയായിരുന്നു അന്ന് ഇന്ത്യൻ നായകൻ. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 325 റൺസ് നേടിയപ്പോൾ 49.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം കണ്ടു. ഇന്ത്യ തോൽവി ഉറപ്പിച്ച മത്സരമാണ് പിന്നീട് ചരിത്ര വിജയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്.
മാർക്കസ് ട്രെസ്‌ക്കോത്തിക്, നാസർ ഹുസൈൻ എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്‌കോർ നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചതാണ്. ഓപ്പണർമാരായ വിരേന്ദർ സെവാഗും സൗരവ് ഗാംഗുലിയും ചേർന്ന് ആദ്യ വിക്കറ്റിൽ 14.3 ഓവറിൽ ഇന്ത്യൻ സ്‌കോർ 106 ൽ എത്തിച്ചു. പിന്നീടങ്ങോട്ട് ഇന്ത്യൻ ബാറ്റിങ് നിരയുടെ തകർച്ചയാണ് കണ്ടത്. സ്‌കോർ ബോർഡിൽ 146 ആകുമ്പോഴേക്കും ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളും നഷ്ടമായി. സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. എന്നാൽ യുവരാജ് സിങ്ങും മുഹമ്മദ് കൈഫും ചേർന്ന് ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിക്കുകയും ഐതിഹാസിക വിജയം സമ്മാനിക്കുകയും ചെയ്തു. മുഹമ്മദ് കൈഫ് 75 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്നപ്പോൾ യുവരാജ് സിങ് 63 പന്തിൽ 69 റൺസ് നേടി.
ലോർഡ്സിൽ നടന്ന നാറ്റ് വെസ്റ്റ് ഫൈനലിൽ ഇന്ത്യ വിജയറൺ കുറിച്ചപ്പോൾ നായകൻ സൗരവ് ഗാംഗുലി ലോർഡ്സിന്റെ ബാൽക്കണിയിൽ നിന്ന് ജേഴ്സി ഊരി കറക്കി. ഗാംഗുലിയുടെ വിജയാഘോഷം അക്കാലത്ത് വലിയ വാർത്തയായിരുന്നു. മുംബൈയിലെ വാങ്കഡെയിൽ ഇന്ത്യയെ തോൽപ്പിച്ച ശേഷം ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ളിന്റോഫ് മൈതാനത്ത് വെച്ച് തന്നെ ജേഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് ഗാംഗുലി ലോർഡ്സിൽ ജേഴ്സി ഊരി കറക്കിയത്. ഇതേ കുറിച്ച് അന്നത്തെ ടീം മാനേജർ രാജീവ് ശുക്ല രസകരമായ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.
ബാൽക്കണിയിലുള്ള എല്ലാ താരങ്ങളും ജേഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തണമെന്നായിരുന്നു നായകൻ ഗാംഗുലിയുടെ ആഗ്രഹം. ഫ്ളിന്റോഫിന് അതേ നാണയത്തിൽ മറുപടി നൽകുക എന്നതായിരിക്കണം ഗാംഗുലിയുടെ ചിന്ത. പക്ഷേ സച്ചിൻ ടെൻഡുൽക്കർ ഇതിന് എതിരായിരുന്നു. ജേഴ്സി ഊരി ആഹ്ലാദ പ്രകടനം നടത്തരുതെന്നും ക്രിക്കറ്റ് മാന്യതയുടെ കളിയാണെന്നും സച്ചിൻ തന്റെ ചെവിയിൽ പറഞ്ഞെന്ന് രാജീവ് ശുക്ല വെളിപ്പെടുത്തി. ഗാംഗുലി അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ അദ്ദേഹം ചെയ്യട്ടെ എന്നായിരുന്നു സച്ചിന്റെ നിലപാടെന്നും ശുക്ല കൂട്ടിച്ചേർത്തു.