1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Fifa president hints plan for 64 team worldcup in 2030

ഇന്ത്യയെ നാണംകെടുത്തുമോ ഫിഫ?, 2030ലെ ലോകകപ്പിൽ 64 ടീമുകളെ ഉൾപ്പെടുത്താൻ ആലോചന

2026ലെ ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്‍ഫാന്റിനോയുടെ പ്രതികരണം.

Fifa , Worldcup 2030, Fifa to expand teams, Football News
ഫിഫ ലോകകപ്പിലെ ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48ലേക്ക് ഉയര്‍ത്തിയതിന് പിന്നാലെ 2030ലെ ലോകകപ്പില്‍ ഇത് 64 ആക്കി ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന സൂചന നല്‍കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 48 ടീമുകളെ ഉള്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ലോകകപ്പ് വന്‍ വിജയമായതോടെയാണ് ലോകകപ്പിന്റെ നൂറാം പതിപ്പില്‍(2030) രാജ്യങ്ങളുടെ എണ്ണം 64 ആക്കി ഉയര്‍ത്തുന്നത് ഫിഫ പരിഗണിക്കുന്നത്.
 
ടീമുകള്‍ 48ല്‍ നിന്നും 64ലേക്ക്
 
2026ലെ ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്‍ഫാന്റിനോയുടെ പ്രതികരണം. നിലവില്‍ 48 ടീമുകളാക്കി മാറ്റിയ ടൂര്‍ണമെന്റ് പൂര്‍ണവിജയമാണെന്ന് ഇന്‍ഫാന്റിനോ വ്യക്തമാക്കി. ലോകകപ്പ് മുഴുവന്‍ ലോകത്തിനും വേണ്ടിയുള്ളതാണ്. യൂറോപ്യന്മാര്‍ക്കും ലാറ്റിന്‍ അമേരിക്കയ്ക്കും മാത്രമുള്ളതല്ല. ലോകകപ്പില്‍ കളിക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ലക്ഷ്യമാണ്. ചെറിയ രാജ്യങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവരുടെ ഫുട്‌ബോള്‍ നിലവാരം മെച്ചപ്പെടുത്താനുള്ള പ്രചോദനം അവര്‍ക്ക് നഷ്ടമാകും. ഈ ലോകകപ്പിന് ശേഷം ടീമുകളുടെ എണ്ണം 64 ആക്കി മാറ്റുന്നതിനെ പറ്റി ആലോചിക്കും. ഇന്‍ഫാന്റിനോ പറഞ്ഞു.
 
പ്രതിഷേധവുമായി യുവേഫ, ടോപ് ലീഗുകള്‍
 
64 ടീമുകളായി മാറുകയാണെങ്കില്‍ നോക്കൗട്ട് ഘട്ടമായി റൗണ്ട് ഓഫ് 32ലേക്ക് നേരിട്ട് കടക്കാനാകും. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ 104ല്‍ നിന്ന് 128 ആയി ഉയരും. അതേസമയം കടുത്ത പ്രതികരണങ്ങളാണ് ഈ തീരുമാനത്തിന് ലഭിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ, പ്രമുഖ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകള്‍, കളിക്കാരുടെ യൂണിയനുകള്‍ എന്നിവ ഈ തീരുമാനത്തെ ശക്തമായാണ് എതിര്‍ക്കുന്നത്.
 
ഇന്ത്യ കളിക്കുമോ?
 
 നിലവില്‍ 48 ടീമുകളായി ഉയര്‍ത്തിയിട്ടും ഏഷ്യന്‍ മേഖലയില്‍ നിന്ന് ലോകകപ്പ് യോഗ്യത നേടാന്‍ ഇന്ത്യയ്ക്കായിട്ടില്ല. ആഭ്യന്തര ലീഗുകള്‍ കൂടി പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് 2030ല്‍ ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ന്നാല്‍ 64 ടീമുകളില്‍ പോലും ഇടം പിടിക്കാനായില്ല എന്ന നാണക്കേടാകും കാത്തിരിക്കുന്നത്.ALSO READ: Mistaken Identity: എംബോളോ റെഡ് കാർഡിനു അർഹനോ? എന്താണ് 'മിസ്റ്റേക്കൺ ഐഡന്റിറ്റി'?
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക