1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina will play in Away Jersey against England

അർജന്റീനയ്ക്ക് നീലയും വെള്ളയും ഇല്ല; ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക എവേ ജേഴ്‌സിയിൽ

ബുധനാഴ്ച അറ്റ്‌ലാന്റയിലാണ് ഇംഗ്ലണ്ട് - അർജന്റീന പോരാട്ടം

Argentina will play in Away Jersey against England, Argentina Jersey, Argentina Home Jersey, Argentina Away Jersey, Argentina Navy Blue Jersey
Lionel Messi - Argentina Away Jersey

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി ഫൈനലിന് അർജന്റീന ഇറങ്ങുക എവേ ജേഴ്‌സിയിൽ. നീലയും വെള്ളയും കലർന്ന ഹോം ജേഴ്‌സി ഇത്തവണ അർജന്റീനയ്ക്കില്ല. അതേസമയം ഇംഗ്ലണ്ടിന് അവരുടെ വെള്ള ഹോം ജേഴ്‌സി ധരിച്ചിറങ്ങാം. 
 
ബുധനാഴ്ച അറ്റ്‌ലാന്റയിലാണ് ഇംഗ്ലണ്ട് - അർജന്റീന പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ജോർദാനെതിരെ നേവി ബ്ലൂ എവേ സ്ട്രിപ്പിലും ബ്ലാക്ക് ഷോർട്ട്‌സിലുമാണ് അർജന്റീന ഇറങ്ങിയത്. ഈ ജേഴ്‌സിയാണ് സെമി ഫൈനലിലും ധരിക്കുക. 
 
1986 ലെ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ അർജന്റീന നേരിട്ടത് എവേ ജേഴ്‌സിയിലാണ്. ആ മത്സരത്തിലാണ് ഡീഗോ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ഗോളും നൂറ്റാണ്ടിന്റെ ഗോളും പിറന്നതെന്ന പ്രത്യേകതയും ഉണ്ട്. രാജ്യാന്തര ഫുട്‌ബോളിൽ അർജന്റീന നായകൻ ലയണൽ മെസി ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ഇറങ്ങുന്നത്. 
അടുത്ത ലേഖനം
ഇന്ത്യയെ നാണംകെടുത്തുമോ ഫിഫ?, 2030ലെ ലോകകപ്പിൽ 64 ടീമുകളെ ഉൾപ്പെടുത്താൻ ആലോചന