1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 1st ODI Predicted 11

India vs England 1st ODI Predicted 11: കോലിയും രോഹിത്തും ബുംറയും തിരിച്ചെത്തുന്നു; ഇഷാൻ ബെഞ്ചിൽ

എഡ്ജ്ബാസ്റ്റണിലാണ് ഒന്നാം ഏകദിനം നടക്കുക

Virat Kohli
India vs England 1st ODI Predicted 11: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരം നാളെ. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്. ട്വന്റി 20 പരമ്പര 4-0 ത്തിനു തോറ്റ നാണക്കേടുമായാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കു ഇറങ്ങുന്നത്. 
 
എഡ്ജ്ബാസ്റ്റണിലാണ് ഒന്നാം ഏകദിനം നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കും. സോണി സ്‌പോർട്‌സ് നെറ്റ് വർക്കിലും ജിയോ ഹോട്ട് സ്റ്റാറിലുമാണ് തത്സമയം. 
 
ഇന്ത്യ, സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ശിവം ദുബെ, അക്‌സർ പട്ടേൽ, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ് 

സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യാൻഷ് ഷെഡ്‌ഗെ, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ
അടുത്ത ലേഖനം
ഐപിഎല്ലിലെ ബാറ്റിംഗ് ട്രാക്കുകളിൽ കളിച്ച് ടീം വഷളായി, ഇന്ത്യയുടെ പ്രകടനത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ