1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanjay Manjrekar on India T20 series against england and more

ഐപിഎല്ലിലെ ബാറ്റിംഗ് ട്രാക്കുകളിൽ കളിച്ച് ടീം വഷളായി, ഇന്ത്യയുടെ പ്രകടനത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

Indian Team
വിദേശപര്യടനങ്ങളില്‍ ഇന്ത്യന്‍ ടി20 ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് പിന്നില്‍ ഐപിഎല്ലിലെ ബാറ്റിംഗ് അനുകൂല സാഹചര്യങ്ങളെന്ന് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ വീഴ്ചയില്‍ കളിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നതിന് പകരം ഐപിഎല്ലിലെ ഘടനാപരമായ പ്രശ്‌നങ്ങളും കണക്കിലെടുക്കണമെന്നും സഞ്ജയ് മഞ്ജരേക്കര്‍.
 
ഐപിഎല്‍ പ്രകടനങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ യഥാര്‍ഥമായ മികവല്ല കാണിക്കുന്നത്. അതിനാല്‍ തന്നെ വിദേശപര്യടനങ്ങള്‍ക്കായി ടീമിനെ തിരെഞ്ഞെടുക്കുമ്പോള്‍ ഐപിഎല്ലിനപ്പുറത്തേക്ക് സെലക്ടര്‍മാര്‍ ചിന്തിക്കണമെന്നും മഞ്ജരേക്കര്‍ എക്‌സിലൂടെ ആവശ്യപ്പെട്ടു. കളിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അനാവശ്യമായ മേക്കപ്പ് നല്‍കുന്ന സഹചര്യങ്ങള്‍ സൃഷ്ടിച്ചവരെയാണ് ഉത്തരവാദികളാക്കേണ്ടത്.വിദേശപര്യടനങ്ങള്‍ക്കായി ടീമിനെ തിരെഞ്ഞെടുക്കുമ്പോള്‍ ഐപിഎല്ലിലെ മിഥ്യാധാരണകള്‍ ഒഴിവാക്കി യഥാര്‍ഥ കഴിവുള്ളവരെ കണ്ടെത്തുകയാണ് സെലക്ടര്‍മാര്‍ ചെയ്യേണ്ടത്. മഞ്ജരേക്കര്‍ വ്യക്തമാക്കി.
 
ഐപിഎല്ലിലെ ഫ്‌ലാറ്റ് പിച്ചുകളില്‍ കളിച്ചുമാത്രമുള്ള പരിചയം വിദേശങ്ങളില്‍ കളിക്കുമ്പോള്‍ കളിക്കാര്‍ എക്‌സ്‌പോസ്ഡ് ആവാന്‍ കാരണമാകുന്നുണ്ട്. വിദേശത്തെ സ്വിംഗ്, സീം സാഹചര്യങ്ങളെ നേരിടുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഇതിന് പുറമെ ഐപിഎല്ലിലെ ഇമ്പാക്ട് പ്ലെയര്‍ അടക്കമുള്ള നിയമങ്ങള്‍ ഓള്‍റൗണ്ടര്‍മാരുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതായും പരാതികളുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ദ്രാവിഡിനെ മറികടക്കാം, സച്ചിനും കോലിയ്ക്കും പിറകിൽ മൂന്നാം സ്ഥാനം, വമ്പൻ റെക്കോർഡ് ലക്ഷ്യമിട്ട് രോഹിത് ശർമ