അനുബന്ധ വാര്‍ത്തകള്‍
- India vs England : തിളങ്ങാനാവാതെ വൈഭവ്, ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ട് ബേഥൽ, നിർണായകമായത് ബിഷ്ണോയിയുടെ ഓവർ
- Vaibhav Sooryavanshi: ഒടുവിൽ അത് സംഭവിച്ചു ! സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനു അവസരം
- ബൗളര്‍മാര്‍ക്കെല്ലാം മനസിലായി, സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരു പിഴവുണ്ട്, വ്യക്തമാക്കി ഇര്ഫാന് പത്താന്
- Sanju Samson : 2 കളി കഴിഞ്ഞതും സഞ്ജു ചെയ്തതെല്ലാം മറന്നോ?, പിന്തുണയുമായി പുജാരയും സാബ കരീമും
- England w vs Southafrica w : ക്യാപ്റ്റന്റെ ഇന്നിങ്ങ്സുമായി സ്കിവര്‍-ബ്രണ്ട്, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട് വനിതാ ടി20 ലോകകപ്പ് ഫൈനലില്‍
തോൽവിക്കു കാരണം 'ബിഷ്‌ണോയ് ഓവർ'; കുത്തിപ്പറഞ്ഞ് നായകനും !
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തിരുന്നു
Ravi Bishnoi
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലെ തോൽവിക്കു കാരണം രവി ബിഷ്‌ണോയ് തന്നെയെന്ന് പരോക്ഷമായി പറഞ്ഞ് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. മത്സരശേഷം ശ്രേയസ് നടത്തിയ പ്രതികരണത്തിൽ നിന്നാണ് ബിഷ്‌ണോയിയുടെ എക്‌സ്‌പെൻസീവ് ഓവറിലുള്ള അതൃപ്തി പരസ്യമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ നാല് വിക്കറ്റും ഒരോവറും ശേഷിക്കെ ഇംഗ്ലണ്ട് ലക്ഷ്യംകണ്ടു. ഇന്ത്യക്കായി ബിഷ്‌ണോയ് എറിഞ്ഞ 17-ാം ഓവറിൽ വിട്ടുകൊടുത്തത് 29 റൺസാണ് ! കളിയുടെ ഗതി പൂർണമായി തിരിച്ചത് ഈ ഒരൊറ്റ ഓവറാണ്. രണ്ട് നോ ബോളുകളും ഈ ഓവറിൽ എറിഞ്ഞു. നോ ബോളിലൂടെ ലഭിച്ച ഫ്രീ ഹിറ്റ് രണ്ടും ഇംഗ്ലണ്ട് ബാറ്റർ ജേക്കബ് ബെതേൽ സിക്‌സർ പറത്തി. നാല് ഓവറിൽ 60 റൺസാണ് ബിഷ്‌ണോയ് വിട്ടുകൊടുത്തത്.
കളി ഇന്ത്യക്ക് നഷ്ടമായതെ ഏത് ഘട്ടത്തിൽ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്ന് ശ്രേയസ് മത്സരശേഷം പറഞ്ഞു. എന്നാൽ ഒരാളെ മാത്രം പഴിചാരുന്നില്ലെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. ' എവിടെയാണ് കളി കൈവിട്ടതെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ ഇല്ല. 15-ാം ഓവർ വരെ എല്ലാം ഞങ്ങളുടെ പരിധിയിൽ ആയിരുന്നു. പെട്ടന്നാണ് കളി അവർക്കു അനുകൂലമായി മാറിയത്. ആ ഘട്ടം മുതൽ അവർക്കു ഈസിയായി കളി ജയിക്കാമെന്ന അവസ്ഥയിലേക്ക് എത്തി.' ശ്രേയസ് അയ്യർ പറഞ്ഞു.
Ravi Bishnoi
പിശുക്കില്ലാതെ റൺസ് വിട്ടുകൊടുത്ത രവി ബിഷ്‌ണോയിക്ക് അടുത്ത മത്സരത്തിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉണ്ടാകുമോയെന്ന് കണ്ടറിയണം. ബിഷ്‌ണോയിയെ പുറത്തിരുത്തേണ്ടി വന്നാൽ പകരം പ്ലേയിങ് ഇലവനിൽ എത്തേണ്ടത് വാഷിങ്ടൺ സുന്ദർ ആണ്.