1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Nat sciver Brunt Heather knight put england in finals

England w vs Southafrica w : ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി സ്‌കിവര്‍-ബ്രണ്ട്, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട് വനിതാ ടി20 ലോകകപ്പ് ഫൈനലില്‍

ആറ് തവണ കിരീടം സ്വന്തമാക്കിയിട്ടുള്ള ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Nat sciver Brunt,Heather knight, Women's T20 worldcup, England w vs South africa w
ക്യാപ്റ്റന്‍ നാറ്റ് സ്‌കിവര്‍-ബ്രണ്ടിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ 40 റണ്‍സിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതാ ടി20 ലോകകപ്പ് ഫൈനലില്‍.  ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് പുറത്തിരുന്ന സ്‌കിവര്‍-ബ്രണ്ട് നിര്‍ണായകമായ സെമിഫൈനല്‍ മത്സരത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ 47 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 75 റണ്‍സാണ് സ്‌കിവര്‍ ബ്രണ്ട് അടിച്ചെടുത്തത്. ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളി.
 
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 23 റണ്‍സെത്തുന്നതിനിടെ തന്നെ 3 വിക്കറ്റ് നഷ്ടമായി. എന്നാല്‍ സ്‌കിവര്‍-ബ്രണ്ടും ഹീതര്‍ നൈറ്റും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുക്കെട്ടുമായി ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു.
സ്‌കിവര്‍-ബ്രണ്ട് 47 പന്തില്‍ 75 റണ്‍സും ഹീതര്‍ നൈറ്റ് 47 പന്തില്‍ 58 റണ്‍സും നേടിയതോടെ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.
 
170 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമുണ്ടായെങ്കിലും ഇംഗ്ലണ്ടിന്റെ കൃത്യമായ ബൗളിംഗും ഫീല്‍ഡിംഗും തിരിച്ചടിയായി. ടാസ്മിന്‍ ബ്രിറ്റ്‌സ് 51 റണ്‍സ് നേടി പൊരുതിയെങ്കിലും മറ്റാര്‍ക്കും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകാനായില്ല. ചാര്‍ലി ഡീനും ലോറന്‍ ബെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സോഫി എക്ലസ്റ്റണിന്റെ നിര്‍ണായക ക്യാച്ചും മത്സരത്തിന്റെ വഴിത്തിരിവായി. ഒടുവില്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 129/8 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.
 
ആറ് തവണ കിരീടം സ്വന്തമാക്കിയിട്ടുള്ള ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇത് അവസാനമാണ്, ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും, വെളിപ്പെടുത്തലുമായി സഹോദരി