1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Saba Karim, Pujara defend sanju samson as opener

Sanju Samson : 2 കളി കഴിഞ്ഞതും സഞ്ജു ചെയ്തതെല്ലാം മറന്നോ?, പിന്തുണയുമായി പുജാരയും സാബ കരീമും

15-കാരനായ വൈഭവ് സൂര്യവംശി അസാധാരണ പ്രതിഭയാണെങ്കിലും ദേശീയ ടീമില്‍ സ്ഥാനം നേടാന്‍ സമയം വേണ്ടിവരുമെന്നുള്ള അഭിപ്രായമാണ് പുജാരയ്ക്കുള്ളത്.

Sanju Samson, Sanju Samson Recent Form, Sanju Samson Latest News, Sanju Samson T20 Form, Sanju Samson Performance, Sanju Samson Batting, സഞ്ജു സാംസൺ, വൈഭവ് സൂര്യവൻശി
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന്റെ മോശം  പ്രകടനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ താരത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും സാബ കരീമും. വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി തുടങ്ങിയ മുന്‍താരങ്ങള്‍ ആവശ്യപ്പെടുന്നതിനിടെയാണ് മലയാളി താരത്തിന് പുജാരയും സബാ കരീമും പിന്തുണ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പില്‍ തന്റെ കഴിവെന്താണെന്ന് സഞ്ജു തെളിയിച്ചതാണെന്നും താരത്തെ പിന്തുണയ്ക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകണമെന്നുമാണ് പുജാര ആവശ്യപ്പെടുന്നത്.

കുറച്ച് മോശം ഇന്നിങ്സുകളുടെ അടിസ്ഥാനത്തില്‍ താരത്തെ പുറത്തിരുത്തുന്നത് ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഇന്ത്യന്‍ ടീം നിലവിലെ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും പുജാര വ്യക്തമാക്കി. 
 
 15-കാരനായ വൈഭവ് സൂര്യവംശി അസാധാരണ പ്രതിഭയാണെങ്കിലും ദേശീയ ടീമില്‍ സ്ഥാനം നേടാന്‍ സമയം വേണ്ടിവരുമെന്നുള്ള അഭിപ്രായമാണ് പുജാരയ്ക്കുള്ളത്. ഐപിഎല്ലിലെ പ്രകടനം ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ ആവര്‍ത്തിക്കുന്നത് എളുപ്പമല്ലെന്നും സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരമാണ് വൈഭവിന് ഒരുക്കേണ്ടതെന്നും പുജാര വ്യക്തമാക്കി. മുന്‍ ദേശീയ സെലക്ടറായ സാബ കരീമും സമാന നിലപാടാണ് സ്വീകരിച്ചത്. സഞ്ജു ഇപ്പോഴും ഇന്ത്യയുടെ മികച്ച ടി20 ബാറ്റര്‍മാരില്‍ ഒരാളാണെന്നും, ഒരു യുവതാരത്തെ മുന്നോട്ട് കൊണ്ടുവരാന്‍  താരത്തെ ബലിയാടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടീമില്‍ അവസരം നേടാന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രധാന മാനദണ്ഡമെന്നും കരീം കൂട്ടിച്ചേര്‍ത്തു. ALSO READ: Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബൗളര്‍മാര്‍ക്കെല്ലാം മനസിലായി, സഞ്ജുവിന്റെ ബാറ്റിങ്ങില്‍ ഒരു പിഴവുണ്ട്, വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍